Latest News
Loading...

ഫുട്ബോൾ കളി വൈകിട്ട് . നഗരസഭയിലേക്ക് രാവിലെ മുതൽ പൂട്ട് .




പാലാ നഗരസഭ കവാടത്തിൽ രാത്രികാലങ്ങളിലെ ഫുട്ബോൾ കളി തൽസമയ സംപ്രേഷണത്തിന് മുന്നോടിയായി നഗരസഭയ്ക്ക് രാവിലെ മുതൽ പൂട്ട് . നഗരസഭയുടെ പ്രവേശന കവാടത്തിൽ ചങ്ങല കൊണ്ട് രാവിലെ മുതൽ ബന്ധിച്ച നിലയിലാണ്. ഇതോടെ വിവിധ ആവശ്യങ്ങൾക്കായി നഗരസഭയിലും സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലും എത്തുന്നവർ വലയയുകയാണ്.





.അർദ്ധരാത്രിയിലാണ് മത്സരങ്ങൾ നടക്കുന്നത്. ഇതിൻറെ തൽസമയ സംപ്രേഷണം നഗരസഭ കവാടത്തിൽ നഗരസഭ ഒരുക്കിയിട്ടുണ്ട്. ഇതിനായി എത്തുന്നവർ വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കാനും തിരക്ക് ഒഴിവാക്കാനും ആയിട്ടാണ് ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്നത്. ഇതോടെ നഗരസഭ ഓഫീസിൽ വാഹനത്തിൽ എത്തുന്നവരും ഓഫീസിന് സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെ ആളുകളും വാഹനം ഉള്ളിലേക്ക് കടത്താൻ അത് വലയുകയാണ്. വാഹനങ്ങൾ ഇതോടെ നഗരസഭയ്ക്ക് മുമ്പിലാണ് പാർക്ക് ചെയ്യുന്നത്. നഗരസഭയുടെ ലാബിലേക്ക് എത്തുന്നവരും നടക്കാനാകാത്തവരും ഇതുമൂലം വിഷമിക്കുന്നു. 


മത്സരം രാത്രി മാത്രമാണ് നടക്കുന്നത് എന്നിരിക്കെ അതിരാവിലെ മുതൽതന്നെ പൂട്ടിയിടേണ്ട ആവശ്യമില്ലെന്ന് ആളുകൾ ചൂണ്ടിക്കാട്ടുന്നു. ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഈ നടപടി അവസാനിപ്പിക്കണം വന്ന് കൗൺസിലർ ടോണി തൈപ്പറമ്പിലും ആവശ്യപ്പെട്ടു.



   





Post a Comment

0 Comments