Latest News
Loading...

ഡ്രീം ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു



പൂഞ്ഞാര്‍ വേലംപറമ്പില്‍ ശക്തി ബ്രിക്‌സിന് സമീപം കഴിഞ്ഞ 3 വര്‍ഷക്കാലമായി വിജയകരമായി പ്രവര്‍ത്തിച്ചുവരുന്ന 'സ്പീച്ച് വേവ്‌സ് തെറാപ്പി സെന്റര്‍', അത്യാധുനിക സൗകര്യങ്ങളോടും വിവിധ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളോടും കൂടി 'Dream Child Development Centre' (ഡ്രീം ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍) എന്ന പേരില്‍ പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവര്‍ത്തനം ആരംഭിച്ചു. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പൂഞ്ഞാര്‍ എം.എല്‍.എ അഡ്വ. സെബാസ്റ്റ്യന്‍ എം. ജെ നിര്‍വഹിച്ചു. കുട്ടികളുടെ സമഗ്രമായ വളര്‍ച്ചയ്ക്ക് ഇത്തരം അത്യാധുനിക തെറാപ്പി സെന്ററുകള്‍ നാടിന് വലിയൊരു അനുഗ്രഹമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.



ചടങ്ങില്‍ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനര്‍വ മോഹന്‍, പൂഞ്ഞാര്‍ FHC മുന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രീതി രാജ്, പ്രശസ്ത ആര്‍ട്ടിസ്റ്റ് സുജാതന്‍ തുടങ്ങി സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ സന്നിഹിതരായിരുന്നു. ഇതോടൊപ്പം സ്ഥാപനത്തിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റിന്റെ ഉദ്ഘാടനം പ്രശസ്ത സിനി ആര്‍ട്ടിസ്റ്റ് കുമാരി മീനാക്ഷി അനൂപ് നിര്‍വഹിച്ചു. 



കുട്ടികളുടെ വളര്‍ച്ച, സംസാരം, പഠനം, പെരുമാറ്റം, സാമൂഹിക ഇടപെടല്‍ എന്നിവയിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നേരത്തെതന്നെ തിരിച്ചറിഞ്ഞ് ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിനായി മികച്ച സേവനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.



പ്രധാന സേവനങ്ങള്‍:
സ്പീച്ച് തെറാപ്പി (Speech Therapy)
ഒക്യുപ്പേഷണല്‍ തെറാപ്പി (Occupational Therapy)
ബിഹേവിയറല്‍ തെറാപ്പി (Behavioral Therapy)
സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ (Special Education)
 പ്രൊഫഷണല്‍ പേരന്റല്‍ കൗണ്‍സിലിംഗ് (Professional Parental Counselling)

നേരിട്ടെത്താന്‍ സാധിക്കാത്തവര്‍ക്കായി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ സൗകര്യവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: +91 62 35 88 22 99

വെബ്സൈറ്റ്: www.dreamcdckerala.com
മേല്‍വിലാസം: Dream Child Development Centre, Building No: XIII/7A, Poonjar South P.O, Kottayam - 686582.

Post a Comment

0 Comments