Latest News
Loading...

ഏകദിന ഡിജിറ്റൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.



 താലൂക്കിലെ പൊതുഗ്രന്ഥശാലകളുടെ പ്രവർത്തനം പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ലൈബ്രേറിയന്മാർക്കായി പ്രത്യേക ഡിജിറ്റൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ പൊതുഗ്രന്ഥശാലകളിലും ഏകീകൃത ഡിജിറ്റൽ സേവനങ്ങൾ ഉറപ്പാക്കാൻ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടപ്പാക്കുന്ന 'പബ്ലിക് സോഫ്റ്റ്‌വെയർ' പദ്ധതി താലൂക്കിലെ ലൈബ്രറികളിലും നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് പരിശീലനം സംഘടിപ്പിച്ചത്.




മീനച്ചിൽ താലൂക്കിന് കീഴിലുള്ള 90-ഓളം പൊതുഗ്രന്ഥശാലകളിലെ ലൈബ്രേറിയന്മാർ ഏകദിന പരിശീലന പരിപാടിയിൽ പങ്കെടുത്തു. ലൈബ്രറികളുടെ ദൈനംദിന പ്രവർത്തനങ്ങൾ, അംഗത്വ രജിസ്ട്രേഷൻ, പുസ്തകങ്ങളുടെ കാറ്റലോഗിംഗ്, ഇഷ്യു-റിട്ടേൺ നടപടിക്രമങ്ങൾ, റിപ്പോർട്ടുകളുടെ തയ്യാറാക്കൽ, ഡിജിറ്റൽ രേഖാസൂക്ഷിപ്പ് എന്നിവ സോഫ്റ്റ്‌വെയർ മുഖേന കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനമാണ് നൽകിയത്. പാലാ ബ്രില്യൻ്റ്റ് സ്റ്റഡി സെൻ്ററ്ററിൽ നടന്ന
ചടങ്ങിൽ മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയ് ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു. 


.കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം ജോൺസൺ പുളിക്കൽ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. വിജ്ഞാന സമൂഹത്തിന്റെ വളർച്ചയിൽ പൊതുഗ്രന്ഥശാലകൾക്ക് നിർണായക പങ്കുണ്ടെന്നും ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഗ്രന്ഥശാലാ സേവനങ്ങൾ കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായത്തോടെ ലൈബ്രറികളുടെ പ്രവർത്തനത്തിൽ കൂടുതൽ സുതാര്യതയും വേഗതയും കൈവരിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.




Post a Comment

0 Comments