പാലാ–രാമപുരം റോഡിൽ മുണ്ടുപാലം ആയുർവേദ ആശുപത്രിക്ക് സമീപമുള്ള വളവിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അഞ്ച് വിദ്യാർഥികൾക്ക് നിസാര പരിക്കേറ്റു. രാമപുരം ഭാഗത്തുനിന്ന് പാലായിലേക്ക് വന്ന കാർ, പാലാ ഭാഗത്തുനിന്ന് വിദ്യാർഥികളെ വീടുകളിൽ ഇറക്കുന്നതിനായി ഇടറൂട്ടിലേക്ക് തിരിയുകയായിരുന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വിദ്യാർഥികളെ വീടുകളിലെത്തിക്കുന്ന ഓട്ടോറിക്ഷയ്ക്കാണ് കേടുപാടുകൾ സംഭവിച്ചത്. കാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ അഞ്ച് വിദ്യാർഥികളെയും ഉടൻ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല . വിവരമറിഞ്ഞ് പാലാ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു
.
.




0 Comments