Latest News
Loading...

പാലാ നഗരസഭയിൽ വിജിലൻസ് പരിശോധന



പാലാ നഗരസഭയിൽ അനധികൃതമായി 40 കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നതായി വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇതിൽ 2013-ൽ അനധികൃതമായി നിർമിച്ചതും പ്രവർത്തിച്ചുവരുന്നതുമായ കെട്ടിടത്തിന് കാലങ്ങളായി ഡിമാൻഡ് നോട്ടീസ് നൽകുന്നതല്ലാതെ ചട്ടപ്രകാരമുള്ള യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തി. ​അനധികൃതമായി നിർമിച്ചതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് നഗരസഭ പിഴ ഈടാക്കുന്നതിനായി നോട്ടീസ് നൽകിയിരുന്നു. ഈയിനത്തിൽ കുടിശ്ശികയായി 62 ലക്ഷം രൂപ ഈടാക്കാൻ നടപടികളില്ലെന്ന് വിജിലൻസ് പരിശോധനയിൽ കണ്ടെത്തി.



.​ഇത് കൂടാതെ 40-ൽ പരം അനധികൃത കെട്ടിടങ്ങൾക്ക് 2013 മുതൽ കുടിശ്ശിക അടയ്ക്കാൻ ആവശ്യപ്പെട്ട് ഡിമാൻഡ് നോട്ടീസ് നൽകുന്നതല്ലാതെ മറ്റ് ചട്ടപ്രകാരമുള്ള യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്നും കണ്ടെത്തി.
​'ഓപ്പറേഷൻ പാർപ്പിടം' എന്ന പേരിൽ വിജിലൻസ് നടത്തിയ സംസ്ഥാനതല മിന്നൽ പരിശോധനയിലാണ് കണ്ടെത്തൽ.

​കെട്ടിടനിർമാണ അനുമതിയിലും അനധികൃത നിർമാണങ്ങളുടെ ക്രമവൽക്കരണത്തിലുള്ള അഴിമതിയും ക്രമക്കേടുകളും കണ്ടെത്താൻ വിജിലൻസ് നടത്തിയ സംസ്ഥാനതല മിന്നൽ പരിശോധനയുടെ ഭാഗമായിരുന്നു പാലാ നഗരസഭയിൽ പരിശോധന നടത്തിയത്. കെട്ടിട നിർമാണ അനുമതി, ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കൽ, കെട്ടിട നികുതി നിർണയം, അനധികൃത നിർമാണങ്ങളുടെ ക്രമവൽക്കരണം എന്നിവയുമായി ബന്ധപ്പെട്ട് ക്രമക്കേടുകളും അഴിമതിയും നടക്കുന്നതായി വിജിലൻസ് കണ്ടെത്തി.


.





Post a Comment

0 Comments