ഭരണങ്ങാനം സെന്റ് അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിരുനാളിന്റെ നാലാംദിനമായ ഇന്ന് അല്‍ഫോന്‍സിയന്‍ പ്രവാസിദിനമായി ആചരിച്ചു. പ്രവാസികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ആശിര്‍വ്വാദ പ്രാര്‍ത്ഥന നടത്തി. പാലാ രൂപതാ വികാരി ജനറാള്‍ മോണ്‍ സെബാസ്റ്റ്യന്‍ വേത്താനത്ത് ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കി. ജീവിതത്തില്‍ അല്‍ഫോന്‍സാമ്മ അനുഭവിച്ച രോഗങ്ങള്‍, വിമര്‍ശനങ്ങള്‍, തെറ്റിദ്ധാരണകള്‍ തുടങ്ങിയ സഹനങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയായി സ്വീകരിച്ച് നമുക്ക് മുന്‍പേ സ്വര്‍ഗ്ഗത്തില്‍ എത്തി. ജീവിതത്തിലെ ഒരു സഹനവും നിരര്‍ത്ഥകമല്ല അതിന് ദൈവികമായ പദ്ധതിയുണ്ട് എന്ന് ലോകത്തോട് വിളിച്ചു പറയുന്ന പുണ്യ കുടീരത്തില്‍ പ്രവാസികള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്ന ദിവസം ദിവ്യബലി മധ്യേയുള്ള സന്ദേശത്തില്‍ പാലാ രൂപതാ വികാരി ജനറാള്‍ വെരി.റവ. ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത് പറഞ്ഞു.
.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തങ്ങളുടെ ജീവിതത്തില്‍ അല്‍ഫോന്‍സാമ്മയിലൂടെ ദൈവം നല്‍കിയ അനുഗ്രഹത്തിന് നന്ദി പറയാന്‍ എത്തുന്നവരുടെ സാക്ഷ്യം അല്‍ഫോന്‍സാമ്മ ജനഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്നു എന്നതിന്റെ പ്രതീകമാണ്. വിശുദ്ധിയില്‍, വിശ്വാസത്തില്‍ ഉറച്ച ആധ്യാത്മികതയില്‍ ഇന്നത്തെ തലമുറ ജീവിക്കുന്നതിനായി മാതാപിതാക്കള്‍ നല്ല മനസ്സോടെ ത്യാഗങ്ങള്‍ ഏറ്റെടുത്ത് പ്രാര്‍ത്ഥിക്കണമെന്നും ,സാധാരണ ആധ്യാത്മികതയില്‍ ജീവിച്ച അല്‍ഫോന്‍സാമ്മ വിശുദ്ധയായത് ഉള്ളിന്റെ ഉള്ളിലെ ദൈവികതയാണ്, സ്‌നേഹമാണ്, ഈശോയോടുള്ള ബന്ധമാണ് എന്ന് വ്യക്തമാക്കി.
.സ്വര്‍ഗ്ഗത്തില്‍നിന്ന് വന്ന് സ്വര്‍ഗ്ഗത്തിലേക്ക് പോകേണ്ടവരാണ് എല്ലാവരും. ഒരര്‍ത്ഥത്തില്‍ എല്ലാവരും പ്രവാസികളാണ്. സ്വന്തം നാടും വീടും ഉപേക്ഷിച്ച് പ്രവാസികളായി കഴിയുന്നവരുടെ പ്രതിസന്ധികളില്‍ അല്‍ഫോന്‍സാമ്മ അവരുടെ ആശ്രയമാണ് എന്നതിന്റെ തെളിവാണ് നാട്ടില്‍ വരുമ്പോള്‍ കബറിടം സന്ദര്‍ശി ച്ച് പ്രാര്‍ത്ഥിക്കുന്നത്. എല്ലാ സഹനങ്ങളും എങ്ങനെ സഹിക്കണം എന്നും എന്തു മനോഭാവം നമുക്കുണ്ടാകണം എ ന്നും അല്‍ഫോന്‍സാമ്മയുടെ ജീവിത മാതൃക നമ്മെ പഠിപ്പിക്കുന്നു.
പാപം നിറഞ്ഞ ജീവിതത്തില്‍ നിന്ന് മാനസാന്തരത്തിന്റെ വഴിയെ നീങ്ങുവാന്‍ പ്രതിസന്ധികളിലും പ്രശ്‌നങ്ങളിലും തളരാതെ മുന്നോട്ട് മൂല്യങ്ങളില്‍ ഉറച്ച് ജീവിക്കുവാന്‍ ബലപ്പെടുത്തുന്ന ശക്തി കേന്ദ്രമാണ് ഈ പുണ്യ കുടിരം എന്ന് എടുത്തു പറഞ്ഞ വേത്താനത്ത് അച്ചന്‍ എല്ലാം അല്‍ഫോന്‍സാമ്മയ്ക്ക് സമര്‍പ്പിക്കുമ്പോള്‍ ശാന്തിയും സമാധാനവും കൈ വരുമെന്നും അനുഗ്രഹത്തിന്റെ കബറിടത്തില്‍ കുട്ടികളെ സമര്‍പ്പിക്കണമെന്നും നന്മയില്‍, സല്‍സ്വഭാവത്തില്‍ ഭാവി തലമുറ വളര്‍ന്നുവരാന്‍ മാതാപിതാക്കള്‍ വലിയ പങ്കു വഹിക്കുന്നുണ്ട് എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
തിരുനാളിന്റെ നാലാം ദിവസമായ ഇന്ന് വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിച്ച് സന്ദേശം നല്‍കിയത് റവ. ഫാ. ജോസഫ് താന്നിക്കാപ്പാറ, റവ.ഫാ. അബ്രാഹം കണിയാംപടിക്കല്‍, റവ.ഫാ. മാര്‍ട്ടിന്‍ കല്ലറയ്ക്കല്‍, റവ.ഫാ. ബര്‍ക്കുമാന്‍സ് കുന്നും പുറം, റവ. ഫാ. ജോര്‍ജ്ജ് തെരുവില്‍ . കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാള്‍ മോണ്‍.സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, റവ. ഡോ. തോമസ് മേനാച്ചേരി, റവ.ഫാ .ജേക്കബ് പുതിയാപറമ്പില്‍ എന്നിവരായിരുന്നു.
മോണ്‍ സെബാസ്റ്റ്യന്‍ വേത്താനത്ത് തിരുനാള്‍ ഗാനം പ്രകാശനം ചെയ്തു. റെക്ടര്‍ റവ. ഡോ അഗസ്റ്റിന്‍ പാലയ്ക്ക പറമ്പില്‍ റവ.ഫാ സെബാസ്റ്റ്യന്‍ നടുത്തടം, ഫാ മാത്യു കുറ്റിയാനിക്കല്‍, ഫാ .ആന്റണി തോണക്കര, ഫാ. അലക്‌സ് കാഞ്ഞിരത്തുങ്കല്‍ എന്നിവര്‍ സംബന്ധിച്ചു.





0 Comments