Latest News
Loading...

ഭരണങ്ങാനത്ത് അല്‍ഫോന്‍സാ നാമധാരികളുടെ കൂട്ടായ്മ ജൂലൈ 25 ശനിയാഴ്ച



 ഭരണങ്ങാനത്ത് തിരുനാളിന്റെ  അഞ്ചാംദിനമായ ഇന്ന് അല്‍ഫോന്‍സിയന്‍ കുടുംബദിനമായി ആചരിച്ചു. കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള പ്രത്യേക  ആശിര്‍വ്വാദ പ്രാര്‍ത്ഥന നടത്തി. കൊച്ചി രൂപതാദ്ധ്യക്ഷന്‍ മാര്‍ ആന്റണി കാട്ടിപ്പറമ്പില്‍ രാവിലെ 11. 30ന് ലത്തീന്‍ റീത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കി. ഇന്ന് ലോകം അനുദിന സഹനങ്ങള്‍ എടുക്കാന്‍ വിഷമിക്കുമ്പോള്‍ കര്‍ത്താവേ നീ എന്നെ സ്‌നേഹിക്കുന്നതിന്റെ തെളിവായ സഹനങ്ങള്‍ എനിക്ക് തരണമേ എന്ന് പ്രാര്‍ത്ഥിച്ച ഒരു സാധാരണ സ്ത്രീ ,ഇന്ന് വിശുദ്ധയായി നാം വണങ്ങുന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതം എല്ലാവര്‍ക്കും മാതൃകയും പ്രചോദനവും ആണെന്ന് കൊച്ചി രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കാട്ടിപ്പറമ്പില്‍ എടുത്തുപറഞ്ഞു.



.ലൗകിക ജീവിതത്തില്‍ നാം വിലമതിക്കുന്ന പലതും സ്വര്‍ഗ്ഗത്തില്‍ പോകാന്‍ വേണ്ടായെന്നും, ബൈബിള്‍ എടുത്ത് പ്രഘോഷിക്കുവാനോ, ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുവാനോ, വലിയ വലിയ കാര്യങ്ങള്‍ ചെയ്യാനോ ഉദ്യമിക്കാതെ, വിനീതയായി ലളിതജീവിതം നയിച്ച്, അനുദിന കുരിശുകളെ പുണ്യങ്ങളായി സ്‌നേഹിച്ചു.സന്തോഷത്തില്‍ അമിതമായി ആനന്ദിക്കാതെ, സങ്കടത്തില്‍ അടിപ്പെട്ടു പോകാതെ, വേദനകള്‍ കര്‍ത്താവ് അറിയുന്നുണ്ട് എന്ന വിശ്വാസത്തില്‍ മുന്നോട്ട് നീങ്ങി വിശുദ്ധ പദവിയിലേക്ക് അല്‍ഫോന്‍സ നടന്നു കയറി. വേദന കൂടിയാല്‍, നിരാശ വന്നാല്‍ കര്‍ത്താവേ ഇതെനിക്ക് എന്തുകൊണ്ട് എന്ന് അല്‍ഫോന്‍സാ ചോദിച്ചില്ല. സഹനങ്ങള്‍, ഒറ്റപ്പെടല്‍, വേദനകള്‍, രോഗങ്ങള്‍, ജോലിയില്ലായ്മ, മരണം എന്നിവ ദൈവം അറിയാതെ വരുന്നില്ല.അനുദിന കുരിശുകള്‍ ദൈവത്തില്‍ ആശ്രയിച്ച് സ്വീകരിച്ചാല്‍ വിശുദ്ധ പദവി നമ്മില്‍നിന്ന് വിദൂരത്തല്ലായെന്ന് പിതാവ് ഓര്‍മ്മപ്പെടുത്തി.



.സാധാരണക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ അനുഭവങ്ങളെയും വിശുദ്ധ അല്‍ഫോന്‍സാ സ്വീകരിച്ചത് ദൈവം നല്‍കുന്ന സ്‌നേഹസമ്മാനങ്ങളായിട്ടാണ്. അതുപോലെ ദൈവത്തോട് ചേര്‍ന്ന് നിന്നാല്‍ ഒന്നും അസാധ്യമല്ല എന്ന് വ്യക്തമാക്കിയ പിതാവ് ചെറുപ്പം മുതല്‍ ഈ പുണ്യ കുടീരത്തില്‍ വന്നു പ്രാര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ദിവ്യബലി അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാന്‍ ലഭിച്ച അവസരം അല്‍ഫോന്‍സാമ്മയുടെ പ്രത്യേക സ്‌നേഹമാണ് എന്ന് ഏറെ സന്തോഷത്തോടെ പിതാവ് ഓര്‍മിച്ചു. തിരുനാളിന്റെ അഞ്ചാം ദിവസമായ ഇന്ന് വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിച്ച് സന്ദേശം നല്‍കിയത്  റവ. ഫാ. മാത്യു തുരുത്തിപ്പള്ളി, റവ. ഡോ ജോസഫ് തെക്കേക്കരോട്ട് MST, റവ.ഫാ. ജോണ്‍സണ്‍ പുള്ളീറ്റ്, റവ. ഡോ. ജോസ് കാക്കല്ലില്‍, റവ. ഡോ. കുര്യാക്കോസ് വടക്കേതകടിയേല്‍, റവ ഡോ. തോമസ് പുന്നത്താനത്ത്, റവ. ഫാ. ജോണ്‍ പാളിത്തോട്ടം, റവ.ഫാ . സെബാസ്റ്റ്യന്‍ എട്ടുപറയില്‍ എന്നിവരായിരുന്നു.
      


ഭരണങ്ങാനത്ത് അല്‍ഫോന്‍സാ നാമധാരികളുടെ കൂട്ടായ്മ ജൂലൈ 25 ശനിയാഴ്ച

ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോട നുബന്ധിച്ച് നടത്തുന്ന അല്‍ഫോന്‍സാ മാരുടെ കൂട്ടായ്മ ജൂലൈ 25 ശനിയാഴ്ച രാവിലെ 11. 30ന് ഉള്ള വിശുദ്ധ കുര്‍ബാനയോടു ചേര്‍ന്ന് നടത്തുന്നതാണ്. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അല്‍ഫോന്‍സാമ്മമാര്‍ക്കു വേണ്ടിയുള്ള പ്രത്യേക ആശിര്‍വ്വാദ പ്രാര്‍ത്ഥന നടത്തും

Post a Comment

0 Comments