Latest News
Loading...

131-ാം തവണ രക്തം ദാനം ചെയ്ത് ഷിബു തെക്കേമറ്റം



ചേർപ്പുങ്കൽ മാർ സ്ളീവാ മെഡിസിറ്റിയുടെ മാനേജിംഗ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കലിന് പാലാ ബ്ലഡ് ഫോറത്തിൻ്റെ യാത്രാമംഗളങ്ങൾ രക്തദാനത്തിലൂടെ നൽകി. ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തിൻ്റെ നൂറ്റിമുപ്പത്തിയൊന്നാമത് തവണത്തെ രക്തദാനത്തോടെയാണ് രക്തദാന ക്യാമ്പ് ആരംഭിച്ചത്.



 ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു.
 മോൺ. ഡോ. ജോസഫ് കണിയോടിക്കലിന് പാലാ ബ്ലഡ് ഫോറത്തിൻ്റെ സമ്മാനം ഷിബു തെക്കേമറ്റം നൽകികൊണ്ടാണ് രക്തദാനം ആരംഭിച്ചത്. ബ്ലഡ് ഫോറം ഡയറക്ടർ ബോർഡംഗം ഡൈനോ ജയിംസ് , മനു കെ എം, വിനീറ്റാ സിബി എന്നിവർ ആശംസകൾ അർപ്പിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments