Latest News
Loading...

ലവ് ആന്റ് കെയർ റസിഡൻസ് അസോസിയേഷൻ 8-ാം മത് വാർഷിക പൊതുയോഗവും കുടുംബ സംഗമവും.



തീക്കോയി പള്ളിവാതിൽ ലവ് ആൻഡ് കെയർ  റസിഡൻസ് അസോസിയേഷൻ 75- കുടുംബങ്ങളുടെ 8- മത് വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടന്നു.  കുടുംബ സംഗമത്തിൽ കെ വി ജേക്കബ്( ചാക്കോ പാപ്പൻ ) കടപ്പാക്കൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കായുള്ള പുരുഷ- വനിതാ ടീമുകളുടെ  വടംവലി മത്സരത്തിന് ശേഷം പ്രസിഡന്റ് ഷേർജി പുറപ്പന്താന-ത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഈരാറ്റുപേട്ട ജനമൈത്രി പോലീസ് ബഹുമാനപ്പെട്ട സബ്ഇൻസ്പെക്ടർ ബിനോയ് തോമസ് ഉദ്ഘാടനം ചെയ്തു. 


കാലത്തിനനുസൃതമായി മാറേണ്ട മാറ്റങ്ങൾ എന്ന വിഷയം ആസ്പദമാക്കിയുള്ള മോട്ടിവേഷൻ സ്പീച്ച് ഡോക്ടർ റെജി വർഗീസ് മേക്കാടൻ നടത്തുകയുണ്ടായി. സമൂഹത്തിലെ വിവിധ വ്യക്തിത്വങ്ങളെയും ഫുൾ എ പ്ലസ് ലഭിച്ച കുട്ടികളെയും യോഗത്തിൽ ആദരിച്ചു. മാസ്റ്റർ നോയൽ തട്ടാം പറമ്പിലിന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗം ജോസ്ബിൻ കടപ്പാക്കൽ ഏവർക്കും സ്വാഗതം നേർന്നു. അങ്ങാടിക്കൽ ശ്രീമതി സ്നേഹ പ്രിൻസ് സംഗീതവും കുമാരി അലീസ അൽഫോൻസ് പാലക്കുഴ അവതരിപ്പിച്ച ഡാൻസും യോഗത്തിന് പകിട്ടാർന്നു. 



സെക്രട്ടറി സണ്ണി പുതനപ്രകുന്നേൽ റിപ്പോർട്ട് അവതരിപ്പിച്ചു. രക്ഷാധികാരി റിട്ട. ഹെഡ്മാസ്റ്റർ  കെ. സി. കുര്യൻ കൊച്ചുകരോട്ട്, ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ പുത്തൻപുര, തീക്കോയി പഞ്ചായത്ത് മെമ്പർ  സീന ജോമോൻ പോർക്കാട്ടിൽ,  ജെൻസി ജോഷി പുന്നതാനത്തു,  ജോണി പോർക്കാട്ടിൽ,  ജിജോ ഞള്ളമ്പുഴ, ശ്രീ ജോജോ പുന്നപ്ലാക്കൽ, ബിനോജി പുറപ്പന്താനം,  ജോമോൻ പോർക്കാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.  ജോസഫ് തോമസ് കൊല്ലിത്തടം മ്യൂസിക് ട്യൂണിലൂടെ വായിച്ച ദേശീയ  ഗാനത്തിനുശേഷം ജോർജ് പീറ്റർ ആൻഡ് ടീമിന്റെ ഗാനമേളയും സ്നേഹവിരുന്നും നടന്നു.  

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments