Latest News
Loading...

ജില്ലാ കേരളോത്സവത്തിന്റെ സമാപന സമ്മേളനം




കോട്ടയം: സംസ്ഥാന യുവജനക്ഷേമ ബോർഡും കോട്ടയം ജില്ലാ പഞ്ചായത്തും ചേർന്ന് സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തിന്റെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.

459 പോയിന്റ് നേടി ചങ്ങനാശ്ശേരി നഗരസഭ ഓവറോൾ കിരീടം സ്വന്തമാക്കി. 231 പോയിന്റ് നേടിയ ളാലം ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും 171 പോയിന്റ് നേടിയ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി. 28 പോയിന്റുമായി ചങ്ങനാശ്ശേരി നഗരസഭയിലെ അനന്യ രാജീവ് കലാതിലകവും 30 പോയിന്റുമായി പാമ്പാടി ബ്ലോക്കിലെ മിഥുൻ കെ. രാജു കലാപ്രതിഭയുമായി.


കലാ മത്സരങ്ങളിൽ 290 പോയിന്റും കായിക ഇനങ്ങളിൽ 169 പോയിന്റും നേടിയാണ് ചങ്ങനാശേരി നഗരസഭ ഓവറോൾ കിരീടം സ്വന്തമാക്കിയത്. കലാമത്സരങ്ങളിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് 80 പോയിന്റോടെ രണ്ടാം സ്ഥാനവും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 68 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി. കായിക മത്സരങ്ങളിൽ 168 പോയിന്റുമായി ളാലം ബ്ലോക്ക് രണ്ടാം സ്ഥാനവും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 103 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി.


ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഗ്രേസി കരിമ്പന്നൂർ, ജില്ലാ പഞ്ചായത്തംഗങ്ങളായ പെണ്ണമ്മ ജോസഫ്, ആർ.ശ്രീകല, പി.കെ. വൈശാഖ്, ആൻ മരിയ ജോർജ്, അഡ്വ. പി. ജിരാജ്, നിമ്മി മാനുവൽ, അഭിലാഷ് ചന്ദ്രൻ, സുമ, എം.കെ. രാജേഷ്, സിനി മാത്യു, യുവജനക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്റർ കെ. രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്.ഷിനോ എന്നിവർ പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments