ഫെബ്രുവരി 12ന് നടക്കുന്ന പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാലാ വൈദ്യുതിഭവന് മുൻപിൽ NCCOEEE നേതൃത്വത്തിൽ വൈദ്യുതി ജീവനക്കാർ വിശദീകരണ യോഗം ചേർന്നു.
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതി നിയമഭേദഗതി നിർദ്ദേശം പിൻവലിക്കുക, ആണവോർജ്ജ മേഖലയെ സ്വകാര്യവൽക്കരിക്കുന്ന “ശാന്തി ബിൽ 2025" പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടക്കുന്നത്.
വി.ആർ.ബിജുമോൻ, സി.പി.പ്രദീഷ്, ബോബി തോമസ് എന്നിവർ സംസാരിച്ചു. സെബാസ്റ്റ്യൻ മൈക്കിൾ, റോയി കെ മാമൻ, ആൻസി ഐസക്, ജ്യോതിലക്ഷ്മി പി.എം. ഷാനവാസ് എന്നിവർ നേതൃത്വം നൽകി
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments