ഹോമിയോപ്പതി വകുപ്പും നാഷനൽ ആയുഷ് മിഷനും സംയുക്തമായി പാലാ നിയോജക മണ്ഡലത്തിൽ ഹെൽത്തി കേരള ക്യാമ്പയിനും എക്സ്പോയും സംഘടിപ്പിച്ചു. പാലാ മിൽക്ക് ബാർ ഓഡിറ്റാറിയത്തിൽ മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം അധ്യക്ഷയായിരുന്നു . ഡോ ഹഫ്സ മുഹമ്മദ് സ്വാഗതമാശംസിച്ചു.
നാഷനൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനെജർ ഡോ. ശരണ്യ ഉണ്ണികൃഷ്ണൻ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ' ബിന്ദു സെബാസ്റ്റ്യൻ ബ്ലോക്ക പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് പ്ലാക്കൂട്ടം പലാ നഗരസഭാ വൈസ് ചെയർ പേഴ്സൺ മായാരാഹുൽ,ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപെഴ്സൺ രജിത പ്രകാശ് നഗരസഭാംഗം ജോസിൻ ബിനോ , ഡി.എം.ഒ ഡോ. മിനി കെ.എസ്, ഡോ. നിമ്മി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. ആയുഷ് ഹെൽത്ത് കാർഡ് രജിസ്ടേഷൻ ഹെൽത്തി ഫുഡ് എക്സ്പോ യോഗ ഡാൻസ് തുടങ്ങിയവയും നടന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments