Latest News
Loading...

സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക 43-ാംമത് കൺവൻഷൻ ആരംഭിച്ചു



മേലുകാവുമറ്റം : കുടുംബ ബന്ധങ്ങളെ ദൃഡമാക്കുന്നതിനായിരിക്കണം വിശ്വാസ സമൂഹം ജീവിതത്തിൽ പ്രഥമ പരിഗണന നൽകേണ്ടതെന്ന് സിഎസ്ഐ കൊല്ലം - കൊട്ടാരക്കര ബിഷപ് ജോസ് ജോർജ്.ദൈവസന്നിധിയിൽ അഭയം പ്രാപിക്കുകയാണ് കുടുംബ ബന്ധങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഏക വഴിയെന്ന് ബിഷപ് പറഞ്ഞു. സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക 43-ാംമത് കൺവൻഷൻ മേലുകാവ് ചാലമറ്റം 
എംഡിസിഎംഎസ് സ്കൂൾ മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ് 

 


ഡപ്യൂട്ടി മോഡറേറ്റർ വി.എസ്. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. മഹായിടവക ഭാരവാഹികളായ റവ. പി .സി . മാത്യൂകുട്ടി, റവ. ടി.ജെ. ബിജോയി, വർഗീസ് ജോർജ് , ടി. ജോയി കുമാർ എന്നിവർ പ്രസംഗിച്ചു. എട്ടാം തീയതി വരെയുള്ള ദിവസങ്ങളിൽ ഡോ. പി.പി. തോമസ്, റവ. റോബി വർഗീസ്, റവ. ഡി.എസ്. അരുൺ, സമ്പത്ത് വർഗീസ്, മെർലിൻ.ടി. മാത്യൂ എന്നിവർ പ്രസംഗിക്കും. ദിവസവും രാവിലെ 10 മണിക്ക് ,ഉച്ചകഴിഞ്ഞു രണ്ടു മണി, വൈകിട്ട് 6 എന്നിങ്ങനെ 22 യോഗങ്ങളാണ് കൺവൻഷൻ്റെ ഭാഗമായി നടത്തുന്നത്.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

2 Comments

Anonymous said…
Good message for everyone.
Anonymous said…
Good message for everyone.