Latest News
Loading...

പാലാ സെൻ്റ് തോമസ് കോളജിൽ റിപ്പബ്ലിക് ദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു



പാലാ സെൻ്റ് തോമസ് കോളജിൽ സംഘടിപ്പിച്ച  റിപ്പബ്ലിക് ദിന പരിപാടികൾ പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജെയിംസ് പതാക ഉയർത്തി സന്ദേശം നൽകി. ഇന്ത്യ യുടെ പ്രഥമപൗര രാഷ്ട്രപതി ദ്രൗപതി മുർമു കോളജിൽ വിശിഷ്ട അതിഥിയായി പങ്കെടുത്തത് ഈ വർഷത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾ ഏറെ  അർത്ഥവത്തായി എന്ന് ഡോ. സിബി ജയിംസ് അഭിപ്രായപ്പെട്ടു. 
 
  പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ നിൽക്കുന്ന പാലാ സെൻ്റ് തോമസ് കോളജിനെ പ്രതിനിധീകരിച്ച്  എൻ. സി. സി. നേവി വിഭാഗം കേഡറ്റും ബി.എസ്.സി. ഫിസിക്സ്  രണ്ടാം വർഷ വിദ്യാർത്ഥിയുമായ പി.എം ബാസ്റ്റ്യനും
ആർമി വിഭാഗം കേഡറ്റും മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിഭാഗം വിദ്യാർത്ഥിയുമായ അനന് ന്തകൃഷ്ണൻ എം  ഇന്ന് ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തു. 




 കഴിഞ്ഞ 6 മാസത്തോളമായി 10 ക്യാമ്പുകളിലായി നിരന്തരമായ പരിശീലനത്തിലൂടെയും വിവിധതലങ്ങളിൽ നടന്ന മത്സരങ്ങളിൽ വിജിയിച്ചുമാണ് റിപ്പബ്ലിക് ദിന പരേഡിലെ കർതവ്യ പഥ് വിഭാഗത്തിൽ പങ്കെടുക്കാൻ ബാസ്റ്റ്യനും ഓൾ ഇന്ത്യ ഗാർഡ് ഓഫ് ഓണർ വിഭാഗത്തിൽ പങ്കെടുക്കാൻ അനന് ന്തകൃഷ്ണനും  യോഗ്യത നേടിയത്.

 കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിൻ്റെ കീഴിലുള്ള 5 K നേവൽ എൻ സി സി  യൂണിറ്റ് ചങ്ങനാശേരിയിലെ കേഡറ്റായ ബാസ്റ്റ്യനും 17K ബറ്റാലിയൻ ആർമി യൂണിറ്റ് പാലായിലെ കേഡറ്റായ  അനന്തകൃഷ്ണനും പാഠ്യ-  പാഠ്യേതേര കായിക പ്രവർത്തനങ്ങളിലും സജീവമാണ്. മീനച്ചിൽ പള്ളൂപേട്ട വീട്ടിൽ മധു സ്കറിയ - സിനി ദമ്പതികളുടെ മകനാണ് ബാസ്റ്റ്യൻ.





 ഇടുക്കി ജില്ലയിലെ വെൺമണി വെട്ടിക്കാട്ടിൽ മണികണ്ഠൻ - മഞ്ജു ദമ്പതികളുടെ  മകനാണ് അനന്ദകൃഷ്ണൻ. 

പ്ലാറ്റിനം ജൂബിലി വർഷത്തിൽ കോളജിൻ്റെ അഭിമാന താരകങ്ങളായി മാറിയ ബാസ്റ്റ്യനെയും അനന്ദ കൃഷ്ണനേയും കോളജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോ. സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ ഡോ. സാൽവിൻ കാപ്പിലിപ്പറമ്പിൽ, ബർസാർ ഫാ. മാത്യു ആലപ്പാട്ടു മേടയിൽ എൻ സി സി നേവൽ വിഭാഗം എ എൻ ഒ സബ് ലെഫ്റ്റനൻ്റ് ഡോ അനീഷ് സിറിയക്, ആർമി വിഭാഗം എ എൻ ഒ ക്യാപ്റ്റൻ ടോജോ ജോസഫ് കേഡറ്റ് ക്യാപ്റ്റൻ കണ്ണൻ ബി നായർ, പെറ്റി ഓഫീസർ കേഡറ്റുമാരായ  ജോൺ റോയി, റെയ്ഗൻ പി. ആർ ഫ്രെഡിൻ സെബാസ്റ്റ്യൻ  എസ് തുടങ്ങിയവർ അഭിനന്ദിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ റാലിയും സംഘടിപ്പിക്കപ്പെട്ടു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments