Latest News
Loading...

തിടനാട് മണ്ഡലം കമ്മിറ്റി കാരുണ്യദിനം ആചരിച്ചു.



ജനുവരി 30 കെ എം മാണി സാറിന്റെ ജന്മദിനം കേരളാ കോൺഗ്രസ്സ് (എം ) തിടനാട് മണ്ഡലം കമ്മിറ്റി, കാരുണ്യദിനം ആയി തിടനാട് കോൾബെ ആശ്രമത്തിൽ ആചരിച്ചു. മണ്ഡലം LDF കൺവീനർ . ജോയിച്ചൻ കാവുങ്കൽ സ്വാഗതം ആശംസിച്ചു. മണ്ഡലം പ്രസിഡന്റ്  ഔസെപ്പച്ചൻ കല്ലംങ്കാട്ട് അധ്യക്ഷത വഹിച്ച യോഗം . എ. വി ജോർജ്  ഉദ്ഘാടനം ചെയ്തു. 


.പാർട്ടി അംഗങ്ങൾ വാർഡ് പ്രസിഡന്റ് മാർ, യൂത്ത് ഫ്രണ്ട് തിടനാട് മണ്ഡലം കമ്മിറ്റി അംഗങ്ങൾ, കോൾബെ ആശ്രമം മദർ സുപ്പീരിയർ, സിസ്റ്റേഴ്സ്, തുടങ്ങിയവർ പങ്കെടുത്തു. ശ്രീ ജോസഫ് മൈലാടി സർ, മുൻ ബ്ലോക്ക്‌ മെമ്പർ ശ്രീമതി. മിനി സാവിയോ, യൂത്ത് ഫ്രണ്ട് അംഗം ശ്രീമതി ഷാരോൺ ടോബി ചോങ്കര, മുൻ വാർഡ് മെമ്പർ ശ്രീ വിജി ജോർജ് വെള്ളൂക്കുന്നേൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments