Latest News
Loading...

തേക്കും യൂക്കാലിയും നട്ട് വനം നശിപ്പിച്ചത് വനം വകുപ്പ്: കെ.വി ബിജു



തേക്കും യൂക്കാfലിയും നട്ട് വനത്തിൻ്റെ ഗുണമേന്മയില്ലാതാക്കിയത് വനം വകുപ്പാണെന്ന് രാഷ്ട്ര കിസ്സാൻ മഹാസംഘ് ദേശീയ കോ -ഓർഡിനേറ്റർ കെ.വി ബിജു പറഞ്ഞു. വന്യ ജീവികൾക്ക് മാത്രമല്ല മനുഷ്യർക്കും ജീവിക്കണം എന്നാവശ്യപ്പെട്ട് വെള്ളരിക്കുണ്ടിൽ നടന്നു വരുന്ന കർഷകസ്വരാജ് സത്യാഗ്രഹം തെക്കൻ മേഖലയിലേയ്ക്ക് വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി ഈരാറ്റുപേട്ടയിലാരംഭിച്ച അനിശ്ചിത കാലകർഷക സ്വരാജ് സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . 



മൃഗ സെൻസസ്സ് നടത്തണമെന്നും വാഹക ശേഷിയിൽ കൂടുതലുള്ള മൃഗങ്ങളെ സ്ഥലം മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റും സത്യാഗ്രഹ സംഘാടക സമിതി രക്ഷാധികാരിയുമായ തോമസുകുട്ടി മുതു പുന്നയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ. വി.പി നാസ്സർ മുഖ്യ പ്രഭാഷണം നടത്തി.

അഡ്വ വി.ജെ ജോസ്, റോജർ ഇടയോടി, വി.എം അബ്ദുള്ളാ ഖാൻ, അഡ്വ ജോർജുകുട്ടികടപ്ലാക്കൽ, ബേബി പേണ്ടാനം , ജോഷി താന്നിക്കൽ, ജോർജ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. എല്ലാ ദിവസവും സായാഹ്ന സത്യാഗ്രഹമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments