പൂഞ്ഞാര്‍ തെക്കേക്കര കല്ലേക്കുളത്ത് കലുങ്കിലിരുന്നയാള്‍ പിന്നോട്ട് വീണ് മരിച്ചു. കല്ലേക്കുളം സ്വദേശി മുതുകുളത്ത് രാജപ്പന്‍ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം.
കല്ലേക്കുളത്ത് ജംഗ്ഷനിലെ തോടിന് കുറുകെയുള്ള കലുങ്കിന് മുകളില്‍ നിന്നും രാജപ്പന്‍ താഴെ വീണെന്നാണ് കരുതപ്പെടുന്നത്. കലുങ്കിന് സമീപത്തെ വെള്ളക്കെട്ടില്‍ കമിഴ്ന്ന് കിടക്കുന്ന രീതിയിലാണ് ആളുകള്‍ രാജപ്പനെ കണ്ടെത്തിയത്. പൂഞ്ഞാര്‍ സിഎച്ച്‌സിയില്‍ എത്തിച്ചശേഷം മൃതദേഹം പാലാ ജനറലാശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ നാളെ നടത്തും
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments