Latest News
Loading...

മേലുകാവ് പഞ്ചായത്തില്‍ 7 സീറ്റുകളുമായി യുഡിഎഫ്



പിന്നോക്ക വിഭാഗങ്ങള്‍ കൂടുതലുള്ള മേലുകാവ് പഞ്ചായത്തില്‍ 14-ല്‍ 7 സീറ്റുകള്‍ പിടിച്ച് യുഡിഎഫ്. 6 സീറ്റുകള്‍ എല്‍ഡിഎഫ് നേടിയപ്പോള്‍ നറുക്കെടുപ്പിലൂടെ എന്‍ഡിഎയും ഒരു സീറ്റ് നേടി. കോണ്‍ഗ്രസിന് ലഭിക്കുമായിരുന്ന ഒരു സീറ്റാണ് എന്‍ഡിഎ നേടിയത്. ഒന്നാം വാര്‍ഡായി കല്ലുവെട്ടത്ത്  കോണ്‍ഗ്രസിലെ ബിജു എം.പിയും ബിജെപി സ്ഥാനാര്‍ത്ഥി റോയി വട്ടക്കാനായും 150 വോട്ടുകള്‍ വീതം നേടി. നറുക്കെടുപ്പില്‍ ഭാഗ്യം റോയിക്കൊപ്പമായിരുന്നു. 


റോബിന്‍ ഗിരീഷ് മല്‍സരത്തിനിറങ്ങിയതിലൂടെ ശ്രദ്ധനേടിയ ഇടമറുക് വാര്‍ഡില്‍ 240 വോട്ടുകളോടെ കേരള കോണ്‍ഗ്രസ് എമ്മിലെ ജെറ്റോ ജോസിനാണ് വിജയം. 240 വോട്ടുകള്‍ ജെറ്റോ നേടിയപ്പോള്‍ കോണ്‍ഗ്രസിലെ വിഷ്ണു ബാബു 119 വോട്ടും ബേബി ഗിരീഷ് 73 വോട്ടും നേടി. 

പഞ്ചായത്തില്‍ വിജയിച്ചവര്‍: 

1 കല്ലുവെട്ടം ആന്‍ഡ്രൂസ് ഏബ്രഹാം - എന്‍ഡിഎ (ടോസ്), 
2 വടക്കുംഭാഗം പ്രസന്ന സോമന്‍ -യുഡിഎഫ്- (145), 
3 ഇലവീഴാപ്പൂഞ്ചിറ സുനില്‍ ഐസക് -യുഡിഎഫ്-കോണ്‍ഗ്രസ് (308),
4 മേലുകാവ് ഷൈനി ബേബി -എല്‍ഡിഎഫ്-സിപിഐ (26),
5 മേലുകാവുമറ്റം ബിന്‍സി ടോമി -യുഡിഎഫ്- കോണ്‍ഗ്രസ് (56),




6 കോണിപ്പാട് അന്നമ്മ ജോസഫ് - എല്‍ഡിഎഫ്  (19),
7 വാകക്കാട് അഞ്ജു റോബിന്‍ -എല്‍ഡിഎഫ്-കെസിഎം (105),
8 ഇടമറുക് ജെറ്റോ ജോസ് -എല്‍ഡിഎഫ്-കെസിഎം (121),
9 കൈലാസം അലക്സ് ടി.ജോസഫ് -എല്‍ഡിഎഫ്-കെസിഎം (73),
10 കിഴക്കന്‍മറ്റം ഷീബാമോള്‍ ജോസഫ് -എല്‍ഡിഎഫ്- കെസിഎം (118),
11 പയസ്മൗണ്ട് ക്രിസ്റ്റീന്‍ ജോണ്‍സന്‍ -യുഡിഎഫ്- യുഡിഎഫ്
12 ചാലമറ്റം സുനില്‍ സുകുമാരന്‍ -യുഡിഎഫ്- യുഡിഎഫ് (12),
13 കുരിശുങ്കല്‍ മറിയാമ്മ ഫെര്‍ണാണ്ടസ് -യുഡിഎഫ്- കോണ്‍ഗ്രസ് (328), 
14 കുളത്തിക്കണ്ടം മേഴ്സി സെബാസ്റ്റ്യന്‍ -യുഡിഎഫ്- കോണ്‍ഗ്രസ് (103)


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments