പാലാ: തദ്ദേശ തിരഞ്ഞെടുപ്പ് 2025 പ്രകൃതി സൗഹൃദമായി നടപ്പാക്കുന്നതിന് പാലാ നഗരസഭ തയ്യാറായി. തിരഞ്ഞെടുപ്പ് ഹരിത ചട്ടം പാലിച്ച് നടപ്പാക്കുന്നതിന്റെ ഭാഗമായി നഗരസഭയിലെ 26 ബൂത്തുകളിലും സ്ഥാപിക്കുന്നതിന് ഈറ്റ കൊണ്ട് നിർമ്മിച്ച കുട്ടകൾ എത്തിച്ച് ലേബൽ പതിപ്പിച്ച് തയ്യാറാക്കി. ഈ കുട്ടകൾ ഇടുക്കി ജില്ലയിലെ അടിമാലിയിൽ ഉള്ള ആദിവാസി സമൂഹം നെയ്തെടുത്തവയാണ്.
തിരഞ്ഞെടുപ്പിന് ശേഷമുള്ള യോഗങ്ങളിലും കലാ- കായിക മത്സരങ്ങൾ നടക്കുന്ന പരിപാടികളിലും ഇവ തുടർന്നും ഉപയോഗിക്കുമെന്ന് ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി. ജോൺ അറിയിച്ചു. തയ്യാറെടുപ്പുകൾക്ക് നഗരസഭയിലെ പൊതു ജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അനീഷ് സി.ജി., ഉമേഷിത പി.ജി. പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രഞ്ജിത് ആര്‍. ചന്ദ്രൻ,
.സോണി ബാബു സി, മഞ്ജു മോഹന്‍, മഞ്ജുത മോഹന്‍, ശുചിത്വമിഷന്‍ റിസോഴ്സ് പേഴ്‌സൺ ഡോ. ഗീതാദേവി ടി.വി., യങ് പ്രൊഫഷണൽ അൽഫിയ താജ്, കെ.എസ്.ഡബ്ല്യു.എം.പി. എഞ്ചിനീയർ ശ്രുതി എസ്. നായര്‍ തുടങ്ങിയവര്‍ നേതൃത്വം നൽകി വരുന്നു. പാലാ നഗരസഭാ പ്രദേശത്തെ പോളിംഗ് ബൂത്തുകൾ തിരഞ്ഞെടുപ്പിന് സജ്ജമാക്കുന്ന പ്രവർത്തികളും നടന്നുവരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments