പാലായുടെ ആത്മീയാചാര്യൻ
ബിഷപ്പ് , ജോസഫ് കല്ലറങ്ങാട്ടിനെ പാലാ അരമനയിലെത്തി സന്ദർശിച്ച് പാലാ നഗരസഭ അധ്യക്ഷ ദിയ ബിനുവും ബിനു, ബിജു കൺസിലർമാരും. പാലായുടെ പ്രഥമ ബിഷപ്പ് , സെബാസ്റ്റ്യൻ വയലിൽ തിരുമേനിയും ബിനുവിന്റെ മുത്തച്ഛൻ വേലായുധൻ നായരും പാലാ സെൻ്റ് തോമസ് ഹൈസ്കൂളിൽ കളിക്കൂട്ടുകാർ ആയിരുന്നു... അടുത്തടുത്ത കരകളായ പാലാ പാറപ്പള്ളിയിലെ വയലിൽ കുടുംബവും മുരിക്കുംപുഴയിലെ പുളിക്കകണ്ടം കുടുംബവുമായി ഇപ്പോഴും അടുത്ത കുടുംബസൗഹൃദമുണ്ട്.
.മരിക്കുവോളം ഇരുവരും തമ്മിൽ ഗാഢമായ ആത്മബന്ധവുമുണ്ടായിരുന്നു. അരമനയിലെ നിത്യ സന്ദർശകനുമായിരുന്നു അദ്ദേഹം. ഇപ്പോൾ ദിയ ബിനുവിന് പാലാ അരമനയും സഭയുമായുള്ളത് നാലാം തലമുറയിലും അഭംഗുരം തുടരുന്ന സ്നേഹ ബഹുമാനമാണ്. ഇതിന്റെ ഭാഗമായാണ് ചെയർപേഴ്സൺ സ്ഥാന ലബ്ധിയുടെ പിന്നാലെ മൂവരും അരമനയിൽ എത്തിയത്. മൂവർക്കും പ്രാർത്ഥനാനുഗ്രഹങ്ങൾ നൽകി , ഉപഹാരങ്ങളും സമ്മാനിച്ചാണ് ബിഷപ്പ് യാത്രയാക്കിയത് ...
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments