Latest News
Loading...

പാലാ നഗരത്തില്‍ യാചക നിരോധനം. നീക്കിയത് 20-ഓളം പേരെ



പാലാ നഗരത്തിലൂടെ അലഞ്ഞുതിരിഞ്ഞു നടന്ന യാചകരെ പാലാ നഗരസഭ പുനരധിവസിപ്പിച്ചു. ഇന്നലെ രാത്രി 12 മണി വരെ നടത്തിയ റയിഡിലാണ് ഇവരെ കണ്ടെത്തിയത്. നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നതും ഭിക്ഷ യാചിച്ചു നടക്കുന്നതും രാത്രിയില്‍ കടത്തിണ്ണകളില്‍ അന്തിയുറങ്ങുന്നതുമായ 20-ഓളം യാചകരെയാണ് പാലാ മരിയസദനത്തില്‍ എത്തിച്ചത്. ഇവര്‍ക്ക് ഭക്ഷണവും മരുന്നും താമസ സൗകര്യവും മര്യ സദനത്തില്‍ ഒരുക്കിയതായി ഡയറക്ടര്‍ സന്തോഷ് ജോസഫ് പറഞ്ഞു. 




മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്ററിന്റെയും, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സാവിയോ കാവുകാട്ട്, ജോസ് ചീരാംകുഴി മുനിസിപ്പല്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ ആറ്റിലി പി ജോണ്‍, രഞ്ജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനയും നടപടികളും. കണ്ടെത്തിയവരില്‍ ബഹു ഭൂരിപക്ഷം പേരും അന്യനാട്ടുകാരാണ് എന്ന് ചെയര്‍മാന്‍ അറിയിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments