പാലാ ഉപജില്ല ഹെഡ്‌മാസ്‌റ്റേഴ്‌സ് ഫോറത്തിന്റെയും പാലാ ബിആർസിയുടെയും അധ്യാപ കസദസിന്റെയും സംയുക്താഭിമുഖ്യത്തിൽ അധ്യാപകദിനാഘോഷവും എസ്എസ്കെ സ് പോർട്‌സ് കിറ്റ് വിതരണോദ്ഘാടനവും നടത്തി. പാലാ സെൻ്റ് മേരീസ് എൽപി സ്‌കൂൾഹാ ളിൽ ചേർന്ന യോഗം മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു. ആ ധുനിക കാലത്ത് അധ്യാപകരംഗവും വലിയ വെല്ലുവിളികൾ നേരിടുന്നതായി ചെയർമാൻ പ റഞ്ഞു.
.സ്പോർട്സ് കിറ്റ് വിതരണോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ബിപിസി രാജ്കു മാർ കെ സ്പോർട്സ് കിറ്റ് പദ്ധതി അവതരണം നടത്തി. യോഗത്തിൽ മെഡിസിറ്റി റിലേഷൻസ് മാനേജർ സാബു ഡി മാത്യു മുഖ്യപ്രഭാഷണം നടത്തി. പാലാ എഇഒ സജി കെ ബി അധ്യക്ഷത വഹിച്ചു. വായനാവാരാചരണത്തോട് അനുബന്ധിച്ച് നടത്തിയ പുസ്തകാസ്വാദന മൽസരത്തിൽ വിജയികളായവർക്ക് സാബു ഡി മാത്യു മെഡലുകളും സമ്മാനങ്ങളും വി തരണം ചെയ്തു.
.യോഗത്തിൽ എച്ച്എം ഫോറം സെക്രട്ടറി ഷിബുമോൻ ജോർജ്ജ്, മുൻ എ ഇഒമാരായ ഷൈല ബി, ശ്രീകല കെ.ബി, ജോസ് വർഗീസ്, എച്ച്എം ഫോറം മുൻ സെക്രട്ടറി മാരായ കെ.സി ജോൺസൺ, ജോയ്‌സ് ജേക്കബ്, സെൻ്റ് മേരീസ് എൽപി സ്‌കൂൾ ഹെഡ്മി സ്ട്രസ് സിസ്റ്റർ ലിൻസി ജെ ചീരാംകുഴി, സുമ ബി നായർ, മോൺസി ജോസ്, തുടങ്ങിയവർ സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments