കേരളത്തിന്റെ പുറം കടലില്‍ തീപിടിച്ച കപ്പല്‍ ഒരു വശത്തേയ്ക്ക് ചെരിയുന്നതായി റിപ്പോര്‍ട്ട്. അപകടമുണ്ടായി 22 മണിക്കൂര്‍ പിന്നിടുമ്പോള്‍ കപ്പല്‍ ഭൂരിഭാഗം ഭാഗത്തും തീ പടര്‍ന്നുകഴിഞ്ഞു. അതേസമയം, നാവിക കപ്പലുകള്‍ക്ക് കൂടുതല്‍ അടുത്തേയ്ക്ക് പോയി തീയണയ്ക്കാന്‍ സാധിക്കുന്നില്ല. വെടിമരുന്ന് അടക്കമുള്ള കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിക്കുന്നതാണ് കാരണം. കൂടുതല്‍ തീയുംസ്‌ഫോടനങ്ങളും നടക്കുന്നതായാണ് ഇവിടെ ആകാശ നിരീക്ഷണം നടത്തിയ നാവികസേന വൃത്തങ്ങള്‍ പറയുന്നത്.
കപ്പലില്‍ നിന്ന് തീയും പുകയും ഇപ്പോഴും ഉയരുന്നുണ്ട്. 2 നാവികസേന കപ്പലുകളാണ് ഇപ്പോള്‍ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നത്. കറുത്ത കട്ടിയുള്ള പുക ഇപ്പോഴും ഉയരുന്നുണ്ട്. അതിനിടെ, കൂടുതല്‍ കണ്ടെയ്നറുകള്‍ വെള്ളത്തിലേക്ക് വീണിട്ടുണ്ട്. കണ്ടയ്‌നറുകള്‍ വീണ്ടെടുക്കാന്‍ ശ്രമം തുടങ്ങി. കപ്പല്‍ കമ്പനി സംഘം സ്ഥലത്തേക്ക് രാവിലെ തിരിച്ചു.
അപകടകരമായ വസ്തുക്കളുടെ കാര്‍ഗോ മാനിഫെസ്റ്റ് ഔദ്യോഗികമായി പുറത്തുവിട്ടു. 157 കണ്ടെയ്നറുകളില്‍ അത്യന്തം അപകടകാരിയായ ഉല്‍പ്പന്നങ്ങളുണ്ടെന്നാണ് വിവരം. തീപിടിക്കുന്നതും, വെള്ളവുമായി കലര്‍ന്നാല്‍ അപകടരമാകുന്നതുമായ രാസവസ്തുക്കള്‍ കപ്പലിലുണ്ടെന്ന് ഇന്നലെ തന്നെ പുറത്തുവന്നിരുന്നു. കപ്പല്‍ ഇതുവരെ മുങ്ങിയിട്ടില്ല.
കപ്പല്‍ അപകടത്തില്‍ പൊള്ളലേറ്റ് മംഗലാപുരത്തെ ആശുപത്രിയിലുള്ള 6 പേരില്‍ 2 പേരുടെ നില ഗുരുതരമാണ്. മൂന്നാഴ്ചക്കിടെ 2 വന്‍ കപ്പല്‍ ദുരന്തങ്ങളുണ്ടായതോടെ കേരളതീരം നേരിടുന്നത് സമാനതകളില്ലാത്ത പാരിസ്ഥിതിക ഭീഷണിയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. ണ്ടെയ്‌നറുകളില്‍ ഉള്ള ടണ്‍ കണക്കിന് കീടനാശിനികളും രാസ വസ്തുക്കളും കടലില്‍ കലരുമെന്ന് ആശങ്കയുണ്ട്. മല്‍സ്യസമ്പത്തും ഭീഷണിയിലാണ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments