Latest News
Loading...

പാലാ പൊന്‍കുന്നം റോഡില്‍ വാഹനങ്ങളുടെ കൂട്ടിയിടി

പാലാ പൊന്‍കുന്നം റോഡില്‍ വാഹനങ്ങളുടെ കൂട്ടിയിടി. കടയത്തിന് സമീപമാണ് 3 കാറുകള്‍ അപകടത്തില്‍പ്പെട്ടത്. വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട ഫോര്‍ച്യൂണര്‍ കാര്‍ മറ്റ് 2 കാറുകളിലും ഒരു ബൈക്കിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 6 പേര്‍ക്ക് പരിക്കേറ്റു. 


പൂവരണി സ്വദേശികളും, തിരുവന്തപുരം സ്വദേശികളുമാണ് അപകടത്തില്‍പെട്ടത്.  വാഹനങ്ങള്‍ അപകടത്തില്‍ തകര്‍ന്നു. പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രികളിലും ജനറലാശുപത്രിയിലുമായി പ്രവേശിപ്പിച്ചു.  പാലാ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. റോഡില്‍ പരന്നൊഴുകിയ ഓയില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസഥര്‍ വെള്ളമൊഴിച്ച് നീക്കം ചെയ്തു.




.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments