പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കാനാണ് 'കവചം' എന്ന പേരില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സൈറണുകള്‍ സ്ഥാപിച്ച് പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്. അവയില്‍ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. സ്കൂളുകളിലും സർക്കാർ കെട്ടിടങ്ങളിലുമൊക്കെയായിട്ടാണ് ഈ സൈറണുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
തിരുവനന്തപുരത്താണ് കൂടുതല്‍ സൈറണുകള്‍ സ്ഥാപിച്ചിട്ടുള്ളത്-10. സംസ്ഥാന കണ്ട്രോള് റൂമുകള്‍ക്ക് പുറമെ, പ്രാദേശിക ഭരണകൂടങ്ങള്‍ക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകള്‍ നല്‍കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പരീക്ഷണമായതിനാല്‍ സൈറണുകള്‍ മുഴങ്ങുമ്പോൾ പേടിക്കരുതെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
വാട്സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments