Latest News
Loading...

പോത്തുകുട്ടികളെ വിതരണം ചെയ്തു




 തലനാട് ഗ്രാമപഞ്ചായത്തിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 27 ഗുണഭോക്താക്കൾക്ക് പോത്തുകുട്ടികളെ വിതരണം ചെയ്തു. 2.70 ലക്ഷം രൂപ മുടക്കി 50 ശതമാനം സബ്സിഡിയോടെയാണ് പോത്തു കുട്ടികളെ നൽകിയത്. പോത്തുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്തി പ്രതിരോഗ മരുന്നുകളും നൽകി.



പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് രജനി സുധാകരൻ നിർവഹിച്ചു. പഞ്ചായത്ത് അങ്കണത്തിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് സോളി ഷാജി, പഞ്ചായത്തംഗങ്ങളായ എം.ജെ. സെബാസ്റ്റ്യൻ, രോഹിണി ഭായ് ഉണ്ണികൃഷ്ണൻ, റോബിൻ ജോസഫ് എന്നിവർ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments