Latest News
Loading...

ഗണിത ശാസ്ത്ര പഠനം ഇനി എസ്.ബി.യുടെ കലണ്ടറിലൂടെ




 സ്വതവേ പ്രയാസമെന്ന് കരുതപ്പെടുന്ന ഗണിത ശാസ്ത്രം ലഘുവായി ഇനി അസംപ്ഷൻ വിദ്യാർത്ഥികളുടെ മസസ്സിലേയ്ക്ക് പാലമ്പ്ര . അസംപ്ഷൻ സ്കൂളിലെ 1986-96 വർഷത്തിലെ വിദ്യാർത്ഥികൾ ചേർന്ന് ഗണിത ശാസ്ത്രത്തിലെ എളുപ്പ വഴികളും കുറുക്കുവഴികളും ഉള്ളടങ്ങുന്ന 2024 വർഷത്തെ കലണ്ടർ   അസംപ്ഷൻ സ്കൂളിലെ 6 മുതൽ 10 വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യമായി വിതരണം ചെയ്തു. 



എസ്.ബി. കോളേജിൽ, മാത്തമാറ്റിക്സ് ഡിപ്പാർട്ട്മെന്റ് കാലാനുസൃതമായ മറ്റങ്ങളോടെ വർഷങ്ങളായി തയ്യാറാക്കി വരുന്ന കലണ്ടറാണ് ഇത്.ഗണിത ശാസ്ത്രത്തിലെ അറിവുകൾ ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധങ്ങളായ രൂപ ങ്ങൾ, ഗണിത ശാസ്ത്രജ്ഞരെപ്പറ്റിയുള്ള വിവരണം, പസിൽ കോർണർ, ട്രഷർ ഹണ്ട് ,ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട വീഡിയോകൾ, ക്ലാസ്സുകൾ, കളികൾ, കൗതുകം നിറഞ്ഞ ആശയങ്ങൾ വ്യത്യസ്തമായ പഠന മേഖലകൾ, തുടർ പഠനത്തിന്റെ സാധ്യതകൾ ഇവയൊക്കെ ഈ കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ വിദ്യാർത്ഥികൾക്ക് ഗണിത ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുന്നതിനും ഗണിത ശാസ്ത്രം എന്ന മേഖലയെ ലളിതവത്കരിക്കുന്നതിനും ഈ കലണ്ടർ ഉപകരിക്കും





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments