Latest News
Loading...

പാലാ നഗരസഭ ഫ്രണ്ട് ഓഫീസിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു



പാലാ നഗരസഭയിലെത്തുന്ന ജനങ്ങൾക്ക് ആശ്വാസമായി ഫ്രണ്ട് ഓഫീസിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു. 20 ലീറ്റർ വെള്ളം ശേഷിയുളള പ്യൂരിഫയർ ചെയർപേഴ്സൺ ജോസിൻ ബിനോ നഗരസഭയിൽ സേവനങ്ങൾക്ക് എത്തുന്ന ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കുമായി സമർപ്പിച്ചു. 


നഗരസഭ ഉദ്യോഗസ്ഥരും നഗരസഭയിൽ പലവിധ ആവശ്യങ്ങൾക്കായും എത്തുന്ന പൊതുജനങ്ങൾക്കും ദിവസേന വെള്ളം, വാങ്ങി ഉപയോഗിക്കുകയായിരുന്നു ചെയ്തിരുന്നത്. ഇതിന് ഒരു ശാശ്വത പരിഹാരമായി. ആവശ്യമനുസരിച്ച് ചൂടുവെള്ളമോ, തണുത്ത വെള്ളമോ ലഭിക്കുന്ന അക്വാഗാർഡ് കമ്പനിയുടെ വാട്ടർ പ്യൂരിഫയർ വിത്ത് ഡിസ്പെൻസർ ആണ് സമർപ്പിച്ചത്. 




 കൗൺസിലർമാരായ ഷാജു തുരുത്തൻ, സാവിയോ കാവുകാട്ട് .ആർ സന്ധ്യാ , സിജി പ്രസാദ്, മായാ പ്രദീപ്, സതി ശശികുമാർ , ജോസ് ചീരാംകുഴി , സെക്രടറി ജൂഹി മരിയ ടോം, അസി.എക്സി. എൻജിനിയർ സിയാദ് , സൂപ്രണ്ട് ഗിത . പ്രസ്തുത സമയത്ത് മുഴുവൻ മുൻസിപ്പൽ ഉദ്യോഗസ്ഥരും ജനങ്ങളും സംബന്ധിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments