Latest News
Loading...

പൂർവ അധ്യാപക വിദ്യാർത്ഥി സംഗമം




വാകക്കാട്: ഇന്നത്തെ സമൂഹത്തിൽ നല്ല മനുഷ്യനെ സൃഷ്ടിക്കാൻ വിദ്യാഭ്യാസത്തിന് കഴിയണമെന്നും ആദ്യ നാളുകളിലെ വിദ്യാഭ്യാസം നല്ല സമൂഹത്തെ സൃഷ്ടിക്കുമെന്നും, സെൻ്റ് പോൾസിലെ പുർവാധ്യാപികയായിരുന്ന വി.അൽഫോൻസാമ്മയെ പോലെ ചെറുപ്പം മുതൽ വിശുദ്ധ ജീവിതം മാതൃകയാക്കണമെന്നും സി.എസ്. ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ.വി.എസ് ഫ്രാൻസിസ് തിരുമേനി അഭിപ്രായപ്പെട്ടു. വാകക്കാട് സെൻറ് പോൾസ് എൽ. പി. സ്കൂളിലെ പൂർവ അധ്യാപക വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 




റവ ഫാ മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ശ്രീകല ടീച്ചർ, മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ബിജു സോമൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീ കുര്യൻ നെല്ലുവേലിൽ, ശ്രീ ജെറ്റോ ജോസഫ്, പഞ്ചായത്ത് മെമ്പർ ശ്രീ അലക്സ് ടി ജോസഫ്,
ഹെഡ്മിസ്ട്രസ് സി.ടെസി ജോർജ് പുർവാധ്യാപിക ശ്രീമതി മേരി ടീച്ചർ, പുർവ വിദ്യാർത്ഥി പ്രതിനിധി ശ്രീമതി ജയ്സമ്മ മൂത്തേടം, പി.ടി.എ പ്രസിഡൻ്റ് ജോർജ്കുട്ടി അലക്സ്, കൺവീനർ പയസ് മൈലാങ്കൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു..



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





.
   




Post a Comment

0 Comments