Latest News
Loading...

കുടുംബ ഞായർ ആചരിച്ചു



സെന്റ്. പീറ്റേഴ്സ് സി.എസ്.ഐ. ചർച്ച് ഇരുമാപ്രയിൽ കുടുംബ ഞായർ ആചരിച്ചു. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലറി കോട്ടയം സെക്രട്ട്രറി റവ.ജേക്കബ് ആന്റണി കൂടത്തിങ്കൽ വിശിഷ്ടാതിഥി ആയിരുന്നു. "ഏതൊരു സമൂഹത്തിന്റെയും അടിത്തറ കുടുംബമാണ് ആ അടിത്തറ ഇളകിപ്പോയാൽ സമൂഹം നാശോൻ മുഖം ആകും. കുടുംബം സ്നേഹത്താൽ അധിഷ്ട്ടിതമാണ് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള അടിസ്‌ഥാന ആവശ്യം നിറവേറ്റപ്പെടുന്ന ഇടമാണ് കുടുംബം അതുകൊണ്ട് ഇതൊരു സ്നേഹ സമൂഹമാണെന്ന്" റവ.ജേക്കബ് ആന്റണി പ്രസ്താവിച്ചു. 





മുൻ ആരാധനകളിൽ നിന്നും വിഭിന്നമായി വിശ്വാസികൾ കുടുംബമായി പങ്ക് ചേരുകയും കുർബാനയിൽ കുടുംബമായി തന്നെ പങ്കെടുക്കുകയും ചെയ്തു. ഈ ആരാധനയിൽ ദാമ്പത്യ ജീവിതത്തിൽ 50 വർഷം പൂർത്തികരിച്ച ദമ്പതികളെ ആദരിച്ചു. ശ്രീ. കെ.ഐ. ഐസക് & ശ്രീമതി. ചിന്നമ്മ ഐസക് കാട്ടിപ്ലാക്കൽ (61) വർഷം. ശ്രീ. കെ.ജെ.ജോർജ് & ശ്രീമതി. അന്നമ്മ ജോർജ്, കാവും വാതുക്കൽ (59 വർഷം) ശ്രീ.കെ.എസ്. ജേക്കബ് & ശ്രീമതി. മേരി ജേക്കബ് കവൂർ (50 വർഷം) എന്നിവർക്കാണ് ആദരം നൽകിയത്. മക്കളോടും പേരക്കുട്ടികളോടുമൊപ്പമാണ് ആദരം ഏറ്റ് വാങ്ങാൻ ദമ്പതികൾ എത്തിയത്. 



വിശിഷ്ടാതിഥി റവ. ജേക്കബ് ആന്റണി കൂടത്തിങ്കൽ ദമ്പതികളെ ഒരു കുടക്കീഴിൽ നിർത്തിയപ്പോൾ സഭാ വിശ്വാസികൾ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് ഹർഷാരവം മുഴക്കുക്കയും ഇടവക വികാരി റവ. റോയ് മോൻ പി.ജെ. ദമ്പതികൾക്ക് പ്രശംസാ ഫലകം നൽകുകയും ചെയ്തു. കൈക്കാരൻ ശ്രി. റോബിൻ ഐസക്, സെക്രട്ടറി ശ്രീമതി. ഷേർളി സാം എന്നിവർ ആശംസ അർപ്പിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments