Latest News
Loading...

മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്കിന് 15.96 കോടി രൂപ ലാഭം




കേരളത്തിലെ പ്രമുഖ അർബൻ ബാങ്കും, റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ യുടെ പൂർണ്ണ നിയന്ത്രണത്തിലും കഴിഞ്ഞ 30 വർഷങ്ങളായി തുടർച്ചയായി ലാഭത്തിൽ പ്രവർത്തിച്ചുവരുന്നതുമായ മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്കിന്റെ വാർഷിക പൊതുയോഗം  നടന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ബാങ്കിനുണ്ടായ മികച്ച വളർച്ച പൊതുയോഗം വിലയിരുത്തി. ബാങ്കിന് 15.96 കോടി രൂപയുടെ ലാഭമുണ്ടാക്കാൻ സാധിക്കുകയും NPA 2.95 % ൽ എത്തിക്കാൻ സാധിച്ചതിനാൽ അംഗങ്ങൾക്ക് ലാഭ വിഹിതം നൽകുന്നതിന് തീരുമാനിക്കുകയും ചെയ്തു. 




ബാങ്ക് ഭരണസമിതിയും ജീവനക്കാരും കൂട്ടായി നടത്തിയ കഠിനാ ദ്ധ്വാനത്തിന്റെയും ബാങ്കിലെ നല്ലവരായ ഇടപാടുകാരുടെ നിർലോഭമായ പിന്തുണയുമാണ് ബാങ്കിന് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.
ബാങ്കിൽ നിന്നും വായ്പ എടുത്ത് തിരിച്ചടവ് മുടങ്ങിയ അംഗങ്ങൾക്ക് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശങ്ങൾക്ക് വിധേയമായിട്ടാണ് കുടിശിക നിവാരണ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുള്ളത്. ഇത്തരത്തിൽ പലിശ ഇളവ് നൽകി വായ്പ കടം കണക്ക് അവസാനിപ്പിക്കാൻ സാധിച്ചതിനാലാണ് ബാങ്കിന് മികച്ച ലാഭം നേടുന്നതിനും അംഗങ്ങൾക്ക് ലാഭവീതം പ്രഖ്യാപിക്കുന്നതിനും സാധിച്ചത്.

 പ്രവർത്തനവർഷം നിക്ഷേപത്തിലുണ്ടായ വർദ്ധവിന്റെ അടിസ്ഥാനത്തിൽ ബാങ്കിന്റെ അരുവിത്തുറ, മുണ്ടക്കയം ബ്രാഞ്ചുകളിൽ വച്ച് വമ്പിച്ച ജനപങ്കാളിത്തതോടെ സംഘടിപ്പിച്ച ലോൺ മേള വൻ വിജയമാക്കാൻ സാധിച്ചു. 
ബാങ്ക് ചെയർമാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ 1000 കോടി രൂപയുടെ ബിസിനസ്സ് ഉളള ബാങ്കിൽ ആധുനീക ബാങ്കിംഗ് സേവനങ്ങൾ ഇടപാടുകാർക്ക് നൽകുന്നതിന് ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിക്കുകയും ബാങ്കിന്റെ പ്രവർത്തന മേഖലയിൽ മികച്ച വിജയം കൈവരിച്ച 101 വിദ്യാർത്ഥികൾക്ക് പൊതുയോഗത്തിൽവച്ച് സ്‌കോളർഷിപ്പ് വിതരണം ചെയ്യുകയുമുണ്ടായി. 

ബാങ്കിലെ ബഹുമാന്യരായ ഓഹരി ഉടകളും നിക്ഷേപകരും നൽകി വരുന്ന നിർലോഭമായ സഹകരണത്തിനും പിന്തുണയ്ക്കും ചെയർമാൻ കെ.എഫ് കുര്യൻ, വൈസ് ചെയർമാൻ അഡ്വ. ഷോൺ ജോർജ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ .എബിൻ എം എബ്രഹാം എന്നിവർ നന്ദി രേഖപ്പെടുത്തി


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments