Latest News
Loading...

മറ്റത്തിപ്പാറ ബ്ലെസഡ് കുഞ്ഞച്ചൻ ഹോമിന് കൈത്താങ്ങായി കാവുംകണ്ടം ഇടവക കൂട്ടായ്മ




കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മെയ് 7 ഞായറാഴ്ച ജീവകാരുണ്യ ദിനമായി ആചരിച്ചു. മറ്റത്തിപ്പാറ ബ്ലെസഡ് കുഞ്ഞച്ചൻ ഓൾഡ് ഏജ് ഹോം സന്ദർശിച്ച് നിത്യോപയോഗ സാധനങ്ങൾ കൈമാറി. സമൂഹത്തിലെ നിരാലംബരും പാവപ്പെട്ടവരുമായ വ്യക്തികളെ സംരക്ഷിക്കുന്ന ഭവനമാണ് ബ്ലെസ്സഡ് കുഞ്ഞച്ചൻ ഭവൻ. ഇപ്പോൾ സ്ത്രീ - പുരുഷന്മാരായി അറുപതോളം അന്തേവാസികളെ സംരക്ഷിച്ചു പോരുന്നു. രാമപുരം കുഞ്ഞച്ചൻ മിഷനറി ഭവന്റെയും മറ്റത്തിപ്പാറ സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെയും മേൽനോട്ടത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. 


.ചുരുങ്ങിയ അഞ്ച് വർഷത്തിനുള്ളിൽ അനേകം പേർക്ക് അഭയമരുളിയ ജീവകാരുണ്യ സ്ഥാപനമാണിത്. പാലാ രൂപതാ വികാരി ജനറാൾ മോൺ ജോസഫ് മലേപ്പറമ്പിലച്ഛൻ സൗജന്യമായി വിട്ടു നൽകിയ സ്ഥലത്താണ് സ്ഥാപനം പടുത്തുയർത്തിയിരിക്കുന്നത്. നിരവധി ആളുകളുടെ സഹകരണത്തോടെയാണ് സ്ഥാപനം മുന്നോട്ടുപോകുന്നത്. കാവുംകണ്ടം പള്ളി വികാരി ഫാ. സ്കറിയ വേകത്താനത്തിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ കുഞ്ഞച്ചൻ ഭവൻ സന്ദർശിച്ച് ഭക്ഷ്യവസ്തുക്കൾ കൈമാറി, വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.


 ഡേവീസ് കല്ലറക്കൽ, ബിൻസി ഞള്ളായിൽ, കൊച്ചുറാണി ജോഷി ഈരൂരിക്കൽ, ബേബി തോട്ടാക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു ഷൈജു നെല്ലിത്താനത്തിൽ, സിജുമോൻ കരിഞ്ഞാങ്കൽ, ജോജോ പടിഞ്ഞാറയിൽ, സാബു വാദ്യാനത്തിൽ, ലിസി ജോസ് ആമിക്കാട്ട്, ദേവസ്യ കൂനംപാറയിൽ, ബിന്ദു കൊണ്ടൂർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments