Latest News
Loading...

എംഡിഎംഎയുമായി പിടിയിൽ



എംഡിഎംഎയുമായി  ഡ്രോൺ ക്യാമറ വിദഗ്ധനായ ബിരുദധാരി കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിൻ്റെ പിടിയിലായി.

പിടിയിലായത് ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചുള്ള മയക്കു മാഫിയ സംഘത്തിലെ പ്രധാന കണ്ണി

നാല് ഗ്രാം അതിമാരകമായ മയക്കു മരുന്നായ എംഡിഎംഎ യും ഇയാളുടെ കയ്യിൽ നിന്ന് കണ്ടെത്തി.

 ഇടുക്കി ഉടുമ്പൻചോല താലൂക്കിൽ അണക്കര വില്ലേജിൽ ചേറ്റുകുഴി കരയിൽ കുന്നത്ത് മറ്റം വീട്ടിൽ  അഷീഷ് ആൻ്റണി (20) ആണ് എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്.

ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചുള്ള മയക്കു മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ എന്ന് എക്സൈസ് സംഘം പറഞ്ഞു.കൊച്ചിയിൽ കടലിൽ നിന്നും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും കോസ്റ്റ് ഗാർഡും ചേർന്നു പിടിച്ച ഗണത്തിൽപ്പെട്ട മയക്കുമരുന്നാണ് കണ്ടെടുത്തത്. 25000 രൂപ വിപണി വിലയുള്ള മയക്കുമരുന്നാണ് പിടിച്ചെടുത്തത്.

 

കോളേജ് വിദ്യാർത്ഥികൾക്ക് അടക്കം ഇയാൾ ഈ രാസ ലഹരി കൈമാറാറുണ്ടെന്നുള്ള രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ ഒരു ആഴ്ച നീണ്ട നിരീക്ഷണത്തിനും അന്വേഷണങ്ങൾക്കും ഒടുവിലാണ് പ്രതി പിടിയിലായത് .

 വേഷം മാറി എത്തിയ എക്സൈസ് ഉദ്യോഗസ്ഥർ ചലച്ചിത്ര സീരിയൽ പ്രവർത്തകരാണ് എന്ന് പറഞ്ഞ് പരിചയപ്പെടുകയും, പിന്നീട് എംഡിഎംഎ ആവശ്യപ്പെട്ടപ്പോൾ കറുകച്ചാൽ നെടുങ്കുന്നത്ത് വച്ച് കൈമാറാമെന്ന് അറിയിച്ച് സ്ഥലത്ത് പാർട്ടിയെ കാത്ത് നിൽക്കുമ്പോഴാണ് പിടിയിലാകുന്നത്.

 18 നും, 23 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളാണ് പ്രധാനമായും ഇയാളുടെ ഇരകളായിരുന്നത്.

കസ്റ്റഡിയിലെടുക്കുമ്പോഴും നിരവധി പേർ എംഡിഎംഎ ആവശ്യപ്പെട്ട് ഇയാളുടെ ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്നതിനാൽ വൻ റാക്കറ്റ് ഈ സംഘത്തിലുണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം. പ്രതിയുടെ പക്കൽ നിന്നും എംഡിഎംഎ വാങ്ങുന്നവർ, വിതരണക്കാർ എന്നിവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.

കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ അൽഫോൺസ് ജേക്കബ്, പ്രിവൻ്റീവ് ഓഫീസർമാരായ ബിനോദ് കെ ആർ, വിനോദ് കെ.എൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ് കുമാർ വി,നിമേഷ് കെ.എസ്, പ്രശോഭ് കെ.വി, ഹാംലെറ്റ്, നിഫി ജേക്കബ്, ധന്യ മോൾ എം.വി, അനിൽ കെ.കെ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments