Latest News
Loading...

പൂഞ്ഞാർ സെന്റ് ആന്റണീസ് എൽ.പി.സ്കൂളിൽ പഠനോത്സവം നടന്നു l

പൂഞ്ഞാർ : വിവിധ വകുപ്പുതല മേധാവികൾ പൂഞ്ഞാർ സെന്റ് ആന്റണീസ് സ്കൂളിലെ റൈസ് അപ് പഠനോത്സവ വേദിയിലെത്തി കുട്ടികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത് ശ്രദ്ധേയമായി. പഠനോത്സവത്തിലെ കുട്ടികളുടെ വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങൾ രക്ഷാകർത്താക്കൾക്കും പുതിയ അനുഭവങ്ങൾ പകർന്നു . പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്തിയാലിൽ ഉദ്ഘാടനം ചെയ്തു. 

.സ്കൂൾ മാനേജർ റവ.ഫാ. ചാണ്ടി കിഴക്കയിൽ അധ്യക്ഷനായി. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബാബു സെബാസ്റ്റ്യൻ,ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യൻ, മെഡിക്കൽ ഓഫീസർ ഡോ. പ്രറ്റി രാജ് എന്നിവർ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് കുട്ടികളുമായി സംവാദം നടത്തി. പ്രധാന അധ്യാപിക ഷൈനി മാത്യു, അനിൽകുമാർ മഞ്ഞ പ്ലാക്കിൽ, സിജി സിബി തുടങ്ങിയവർ സംസാരിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments