Latest News
Loading...

ജീവിത ശൈലി സെമിനാർ നടത്തി

 പാലാ:ക്യാൻസറിനെ പ്രതിരോധിക്കുന്ന സമൂഹങ്ങളെ രൂപപ്പെടുത്താനുള്ള പാതയിൽ കാരിത്താസ് ഇന്ത്യയുടെ ആശാകിരണം ക്യാൻസർ സുരക്ഷാ യജ്ഞത്തിന്റെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസെറ്റി ചേർപ്പുങ്കൽ മാർ സ്ലിവാ മെഡിസിറ്റി യുമായി ചേർന്നു ജീവിത ശൈലി ബോധന സെമിനാർ നടത്തി. കത്തീഡ്രൽ സോണിലെ സ്വാശ്രയ സംഘാം ഗങ്ങൾക്കും സെന്റ് മേരീസ് ഹയർ സെക്കഡറി സ്കൂൾ വിദ്യാർത്ഥികൾക്കുമായി ളാലം സെന്റ് മേരീസ് ചർച്ച് പാരീഷ് ഹാളിൽ വികാരി ഫാ.ജോസഫ് തടത്തിലിന്റെ അദ്ധ്യക്ഷതയിൽ മുൻസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര സെമിനാർ ഉദ്ഘാടാനം ചെയ്തു.

 പി.എസ്.ഡബ്ളിയു.എസ്. ഡയറക്ടർ ഫാ തോമസ് കിഴക്കേൽ , സ്കൂൾ പ്രിൻസിപ്പൽ സി. ജീസ മരിയ FCC, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പി.ആർ. ഒ ഡാന്റീസ് കൂനാനിക്കൽ , പ്രോജക്ട് ഓഫീസർ മെർലി ജെയിംസ് എന്നിവർ പ്രസംഗിച്ചു. മാനുവൽ എം ആലാനി, ജസ്റ്റിൻ ജോസഫ് , സോണൽ കോർഡിനേറ്റർ സൗമ്യ ജെയിംസ്, സിൻസി സണ്ണി , ബിൻസിസോജി എന്നിവർ നേതൃത്വം കൊടുത്തു.

മാർ സ്ലീവാ മെഡിസിറ്റി ഓങ്കോളജി കൺസൾട്ടന്റ് ഡോ. ജോഫിൻ കെ ജോണി, പ്രോഗ്രാം കോർഡിനേറ്റർ ആൽഫിൽ ആന്റോ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

0 Comments