Latest News
Loading...

പോസ്റ്റോഫീസൊരുക്കി കുട്ടി പോസ്റ്റ്മാനും പോസ്റ്റുമാസ്റ്ററുമെത്തി

തപാൽ ദിനാചരണത്തിന്റെ ഭാഗമായി പൂഞ്ഞാർ സെന്റ്ആന്റണീസ് എൽ.പി.സ്കൂളിൽ മാതൃകാ പോസ്റ്റോഫീസൊരുക്കി. തപാൽ പെട്ടിയും സാധനങ്ങളും കുട്ടികളുടെ നേതൃത്വത്തിൽ തയ്യാറാക്കി. പോസ്റ്റ് മാസ്റ്ററും പോസ്റ്റ്മാനുമായി കുട്ടികൾ തന്നെ രംഗത്തെത്തി. തപാലോഫീസിന്റെ പ്രവർത്തനങ്ങൾ മുൻകൂട്ടി കണ്ട് പഠിക്കാൻ കുട്ടികൾ പൂഞ്ഞാർ തെക്കേക്കര പോസ്റ്റോഫീസ് നേരത്തെ സന്ദർശിച്ചിരുന്നു.

 പോസ്റ്റ് മാസ്റ്റർ ആർ.സതീശ്, പോസ്റ്റൽ അസിസ്റ്റന്റ് ജിമ്മി സാം,പോസ്റ്റ്മാൻ റ്റി.റ്റി.ശശികുമാർ , ജീവനക്കാരായ എം.ജി. ബിന്ദു, കെ.പി. ഷഹാനാമോൾ എന്നിവർ കുട്ടികൾക്ക് പ്രവർത്തനങ്ങൾ വിശദീകരിച്ചു.
 പ്രധാന അധ്യാപിക ഷൈനി മാത്യു, അധ്യാപകരായ ജോർജ് ജോസഫ് , ലിബിന ജോസഫ് , ജോബിൻ ജോസഫ് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments