Latest News
Loading...

ഭിത്തിയിലിരിക്കുന്നത് ബോംബ്? . ടിവി പൊട്ടിത്തെറിച്ച് പതിനാറുകാരന്‍ മരിച്ചു.

വീട്ടിലെ ഭിത്തിയിലിരുന്ന എല്‍ഇഡി ടിവി പൊട്ടിത്തെറിച്ച് പതിനാറുകാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഒമേന്ദ്ര എന്ന കുട്ടിയാണ് മരിച്ചത്. ഒമേന്ദ്രയുടെ മുഖത്തും നെഞ്ചിലും കഴുത്തിലും ടിവിയുടെ ഗ്ലാസ് ചിന്നിച്ചിതറി തറച്ച് കയറുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒമേന്ദ്ര അവിടെവച്ച് മരണത്തിന് കീഴടങ്ങി.

.ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്നാണു ശബ്ദം കേട്ടപ്പോള്‍ കരുതിയതെന്ന് അയല്‍ക്കാരി വിനിത പറഞ്ഞു. ശക്തമായ സ്‌ഫോടനത്തില്‍ ഭിത്തിയുടെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ തകര്‍ന്നു വിള്ളല്‍ രൂപപ്പെട്ടു. വലിയ ശബ്ദത്തോടെയായിരുന്നു സ്‌ഫോടനം.  കുട്ടിയുടെ അമ്മയ്ക്കും സഹോദരഭാര്യയ്ക്കും സുഹൃത്തിനും പരുക്കേറ്റു. 

Post a Comment

0 Comments