കീഴമ്പാറ, പൂവത്താനി പ്രദേശങ്ങളിൽ ദിനം പ്രതി മാലിന്യം നിക്ഷേപിക്കൽ കൂടുന്നു. കഴിഞ്ഞ ദിവസം തേറുംപുറത്ത് ഭാഗത്തുള്ള പൊതു സ്ഥലത്ത് ഹോട്ടൽ മാലിന്യം നിക്ഷേപിച്ചു. പരാതിയെ തുടർന്ന് പ്രസിഡൻ്റ് സെക്രട്ടറി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു കെ.കെ, വാർഡ് മെംബർ നിഷ ഷൈബി, പഞ്ചായത്ത് സ്റ്റാഫ്,ഹെൽത്ത് ഇൻസ്പെക്ടർ മാരായ ലാലുമോൻ, സുബിൻലാൽ എന്നിവർ നേരിട്ട് സ്ഥലം സന്ദർശിക്കുകയും അതിനുശേഷം മലിന ജലം പരിശോധന നടത്തുകയും ശുദ്ധീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ആ പരിസരം ക്ലോറിനേറ്റ് ചെയ്തു.
അന്നേ ദിവസം തന്നെ പോലീസിൽ പരാതിപ്പെടുകയും ചെയ്തിട്ടുള്ളതാണ് .
പൂവത്താനി ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ക്യാമറ സാമൂഹ്യവിരുദ്ധർ കേടു പാട് വരുത്തി വേസ്റ്റുകൾ ദിനംപ്രതിനിക്ഷേപിക്കുകയും ചെയ്യുന്നു. ഇതിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

0 Comments