Latest News
Loading...

സമഗ്രമായ പദ്ധതി തയ്യാറാക്കി ഗവണ്‍മെന്റിന് സമര്‍പ്പിക്കുമെന്ന് ഷോണ്‍ ജോര്‍ജ്ജ്

കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ഉണ്ടായ നാശനഷ്ടങ്ങളെ സംബന്ധിച്ചും, സ്ഥിരമായി വെള്ളം കയറുന്ന വീട്ടുകാരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനും സമഗ്രമായ പദ്ധതി തയ്യാറാക്കി ഗവണ്‍മെന്റിന് സമര്‍പ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ഷോണ്‍ ജോര്‍ജ്ജ്. പൂഞ്ഞാര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ തലനാട്, തീക്കോയി, മൂന്നിലവ് ഗ്രാമപഞ്ചായത്തുകളിലണ് മഴക്കെടുതിയില്‍ ഏറ്റവും അധികം നാശനഷ്ടങ്ങള്‍ സംഭവിച്ചത്. അതില്‍ മൂന്നിലവ് ഗ്രാമപഞ്ചായത്തിലാണ് അഞ്ച് ഉരുളുകള്‍ പൊട്ടിയത്. നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങളില്‍ ഷോണ്‍ ജോര്‍ജ് കനത്ത മഴയെ അവഗണിച്ചും സന്ദര്‍ശനം നടത്തിയിരുന്നു. 

ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത്, റവന്യൂ, പോലീസ്, ഫോറസ്റ്റ് ഫയര്‍ഫോഴ്‌സ് എന്നിവരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. എല്ലാ പഞ്ചായത്തിലും ക്യാമ്പുകള്‍ ആരംഭിച്ചു. പാലാ കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ ഇന്നും ഇന്നലെയുമായി മൂന്നിലവ് പഞ്ചായത്തിലെ വൈദ്യുത ബന്ധം പുനസ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഗതാഗതയോഗ്യമല്ലാതായി തീര്‍ന്ന മുഴുവന്‍ റോഡുകളുടെയും ഗതാഗതം പുനസ്ഥാപിച്ചു. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ തലപ്പലം ഗ്രാമപഞ്ചായത്തിലും ഗണ്യമായ നാശനഷ്ടമാണ് ഉണ്ടായത്. തിടനാട് പഞ്ചായത്തില്‍ കൊണ്ടൂര് ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്

Post a Comment

0 Comments