ചിങ്ങമാസത്തില്‍ ഭാഗ്യാന്വേഷികളുടെ എണ്ണം കൂടുമെന്നത് മുന്നില്‍ കണ്ട് 30 ലക്ഷം ഓണം ബംപര്‍ ടിക്കറ്റുകള്‍ കൂടി വിപണിയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ വര്‍ഷം വിറ്റുപോയ 54 ലക്ഷം ടിക്കറ്റുകളുടെ റിക്കാര്‍ഡ് തകരുമെന്നത് ഉറപ്പാണ്.
കേരള ഭാഗ്യക്കുറികളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായ 25 കോടി രൂപ ഒന്നാം സ്ഥാനക്കാരന് ലഭിക്കുമെന്നതിനാലാണ് ടിക്കറ്റ് വില്‍പന കുതിച്ചുയരുന്നത്. 500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. ബംപര്‍ നറുക്കെടുപ്പ് സെപ്റ്റംബര്‍ 18-ന് നടക്കും.

0 Comments