Latest News
Loading...

മാർ ആഗസ്തീനോസ് കോളേജ് മെരിറ്റ് ഡേ


രാമപുരം മാർ ആഗസ്തീനോസ് കോളേജ് മെരിറ്റ് ഡേ ഉദ്ഘാടനം കോട്ടയം ജില്ലാ സബ് കളക്ടർ രാജീവ് കുമാർ ചൗധരി  ഐ എ എസ് നിർവ്വഹിച്ചു . കോളേജ് മാനേജർ ഡോ.ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ച  ചടങ്ങിൽ ഈ വർഷത്തെ ഡിഗ്രി പരീക്ഷയിലെ റാങ്ക് ജേതാക്കളെയും കേരളത്തിലെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി നടത്തിയ ‘ഐഡിയ സബ്‌മിറ്റ് 2022’  മത്സര വിജയികളെയും, എസ് എസ് എൽ സി,  പ്ലസ്സ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്‌ നേടിയ കോളേജ് സ്റ്റാഫ് അംഗങ്ങളുടെ കുട്ടികളെയും ആദരിച്ചു . 

പ്രസ്തുത പരുപാടിയിൽ പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് വൈസ് പ്രിൻസിപ്പൽമാരായ ഫാ.ജോസഫ് ആലഞ്ചേരി , സിജി ജേക്കബ് , വിദ്യാർത്ഥി പ്രതിനിധി ശ്രീമതി. എലിസബത്ത് പയസ് തുടങ്ങിയവർ ആശംസ അർപ്പിച്ചു .




Post a Comment

0 Comments