ഇടിമണ്ണിക്കൽ ജൂവലറിയുടെ നാലാമത് ഷോറൂം നാളെ പാലായിൽ പ്രവർത്തനം ആരംഭിക്കും. രാവിലെ 10 30 ന് നടക്കുന്ന ചടങ്ങിൽ നടി ഐശ്വര്യ ലക്ഷ്മി ഷോറൂം ഉദ്ഘാടനം ചെയ്യും. പാല കെഎസ്ആർടിസി ഡിപ്പോയുടെ എതിർവശത്താണ് പുതിയ ഷോറൂം ആരംഭിക്കുന്നത്.
ഇടിമണ്ണിക്കൽ ജുവലറിയുടെ നാലാമത് ഷോറൂം ആണ് പാലാ തൊടുപുഴ റോഡിൽ പ്രവർത്തനം ആരംഭിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു ലക്ഷം രൂപയുടെ ഡയമണ്ട് പർച്ചേസുകൾക്ക് 10000 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കും. ഉദ്ഘാടന വേളയിൽ സന്നിഹിതരാകുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ 10 ഭാഗ്യശാലികൾക്ക് സ്വർണനാണയങ്ങൾ സമ്മാനമായി നൽകും
പഴയ 22 ക്യാരറ്റ് സ്വർണാഭരണങ്ങൾ വിലയിലോ തൂക്കത്തിലോ കുറവില്ലാതെ 916 ഹാൾ മാർക്ക് സ്വർണാഭരണങ്ങൾ ആക്കി മാറ്റാനുള്ള അവസരവും ഉണ്ട് . സ്വർണാഭരണങ്ങളുടെ പണിക്കൂലിയില്‍ 50 ശതമാനം വരെ ഡിസ്കൗണ്ടും ലഭിക്കും. ഒരു മാസത്തേക്കാണ് ഈ ഓഫറുകൾ ലഭ്യമാവുക.
വൈവിധ്യമാർന്ന കളക്ഷനുകളാണ് ഇടി മണിക്കൽ ജൂവല്ലറിയിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ബ്രൈഡൽ കളക്ഷൻ ഡയമണ്ട് കളക്ഷൻ എന്നിവയ്ക്കൊപ്പം ലൈറ്റ് വെയിറ്റ് ആഭരണങ്ങളും ആണ് . കാഞ്ഞിരപ്പള്ളി , മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളിലാണ് ഇടി മണ്ണിക്കൽ ജ്വല്ലറിയുടെ മറ്റു ഷോറൂമുകൾ .

0 Comments