Latest News
Loading...

എഫക്ട് സ്കോളർഷിപ്പ് ഉദ്ഘാടനം ചെയ്തു

എംപ്ലോയീസ് ഫോറം ഫോർ എഡ്യുക്കേഷൻ കൾച്ചർ ആൻഡ് ട്രെയിനിംഗ് ( എഫക്ട്) ആവിഷ്കരിച്ച വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ എ ഉദ്ഘാടനം ചെയ്തു .സമൂഹത്തിൽ സാമ്പത്തിക പിന്നാക്കാവസ്ഥ മൂലം  ഒരു വിദ്യാർത്ഥിക്ക് പോലും അറിവ് നഷ്ടപ്പെടരുത് എന്ന ലക്ഷ്യത്തോടെ എഫക്ട് ആവിഷ്കരിച്ച സ്കോളർഷിപ്പ് , മികച്ച മാതൃകയാണ് സമൂഹത്തിന് നൽകുന്നതെന്ന്  അദ്ദേഹം പറഞ്ഞു . എഫക്ട് ചെയർമാൻ വി.ടി ഹബീബ് അദ്ധ്യക്ഷനായിരുന്നു . 

റിസ്വാന സവാദ് , പി.ഇ മുഹമ്മദ് സക്കീർ ,എ.എം.എ ഖാദർ ,അബ്ദുൽ വഹാബ് ,സിറാജ് പടിപ്പുരയ്ക്കൽ ,അനസ് പീടിയേക്കൽ,പി .എം മുഹ്സിൻ ,സത്താർ മറ്റക്കാട് എന്നിവർ സംസാരിച്ചു .
8, 9 ,10 ക്ലാസ്സുകളിൽ പഠിക്കുന്ന നിർദ്ധനരും ,മികച്ച പഠന നിലവാരം പുലർത്തുന്നവരുമായ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത് . ഒരു വിദ്യാർത്ഥിക്ക് 10000 രൂപ വീതമാണ് നൽകുന്നത് .




Post a Comment

0 Comments