Latest News
Loading...

.അനുമോദന സദസ്സ് നടത്തി



    തലനാട്: വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ഖുർആൻ മനപ്പാഠമാക്കിയവരെയും ആദരിക്കുന്നതിനായി തലനാട് മുസ്ലിം ജമാ അത്ത് അനുമോദന സദസ്സ് നടത്തി.



.    ജമാഅത്ത് പ്രസിഡന്റ് ഹാജി എം.എച്ച്. സുബൈറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സദസ്സിൽ വെച്ച് 70 വിദ്യാർത്ഥികളെയാണ് ആദരിച്ചത്. ജമാഅത്ത് ഇമാം മൗലവി അലി മീരാൻ ബാഖവി ഉത്ഘാടനവും ആലുവ ഠൗൺ ജുമു അ മസ്ജിദ് ചീഫ് ഇമാം വി.എച്ച്.അലിയാർ മൗലവി അൽ ഖാസിമി മുഖ്യപ്രഭാഷണവും നിർവ്വഹിച്ചു.
.    ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ ഈരാറ്റുപേട്ട മേഖല പ്രസിഡന്റ് മൗലവി നൗഫൽ ബാഖവി ഉപഹാര സമർപ്പണവും മൂവാറ്റുപുഴ മുഹ്‌യുദ്ദീൻ ജുമുഅ മസ്ജിദ് ഇമാം വി.ഐ. സക്കീർ ഹുസൈൻ മൗലവി സർട്ടിഫിക്കറ്റ് വിതരണവും നടത്തി.      ജനറൽ സെക്രട്ടറി ഷമീർ തലനാട് സ്വാഗതവും അസിസ്റ്റന്റ് ഇമാം കെ.എം. അബ്ദുസമദ് മൗലവി നന്ദിയും പറഞ്ഞു.


Post a Comment

0 Comments