Latest News
Loading...

K.M. മാണി സ്മൃതിസംഗമം തലപ്പലം പഞ്ചായത്തില്‍ നാളെ

കെ. എം. മാണിയുടെ 88-ാം ജന്മദിനത്തിന്റെ ഭാഗമായുള്ള സ്മൃതിസംഗമം തലപ്പലം പഞ്ചായത്തില്‍ നാളെ രാവിലെ 9.30 ന് പനയ്ക്കപ്പാലം RPS ഓഡിറ്റോറിയത്തില്‍ നടക്കും. സ്മൃതി സംഗമം പ്ലാശ്ശനാല്‍ പള്ളി വികാരി റവ. ഫാദര്‍ തോമസ്‌ ഓലിക്കല്‍ ഉദ്ഘാടനം ചെയ്യും. 

കേരളാ മുസ്ലീം ജമാ അത്ത്‌ ഫെഡറേഷന്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ഹാജി മുഹമ്മദ്‌ സക്കീര്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കെ. എം. മാണി ഫൌണ്ടേഷന്‍ ചെയര്‍മാന്‍ 
ജോസ്‌ കെ. മാണി, മുന്‍ പി. എസ്‌. സി. മെംബര്‍ പ്രോഫ. ലോപ്പസ്‌ മാത്യു, അരുവിത്തുറ സെന്റ്‌ ജോര്‍ജ്ജ്‌ കോളജ്‌
പ്രിന്‍സിപ്പാള്‍ ഡോ. റെജി വര്‍ഗ്ഗീസ്‌ മേക്കാടന്‍, എന്‍. എസ്‌.എസ്‌. കരയോഗം പ്രസിഡന്റ്‌ പി. എന്‍. സുരേഷ്‌ ബാബു,
വൈസ്മെന്‍സ്‌ ജില്ലാ ഗവര്‍ണര്‍ ശ്രീ വി. എ. ജോസ്‌, എസ്‌. എന്‍. ഡി. പി. ശാഖാ പ്രസിഡന്റ്‌ കെ. എ. പുരുഷോത്തമന്‍,
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ ബൈജു തോമസ്‌ തയ്യില്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നട
ത്തും. 

സ്മൃതി സംഗമം കോ ഓര്‍ഡജിനേറ്റര്‍ പ്രൊഫ. ഡാന്റി ജോസഫ്‌ സ്വാഗതവും, കണ്‍വീനര്‍ അഡ്വ. ബിജു ഇളംതുരുത്തിയില്‍ കൃതജ്ഞതയും രേഖപ്പെടുത്തും.

Post a Comment

0 Comments