Latest News
Loading...

തിടനാട്ടില്‍ പ്രസിഡന്റ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ



തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ നടക്കും. യുഡിഎഫിലെ മുന്‍ ധാരണ പ്രകാരം ലിനാ ജോര്‍ജ്, സുരേഷ് കാലായില്‍ എന്നിവര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് . കോണ്‍ഗ്രസിനാണ് ഇനി പ്രസിഡണ്ട് പദവി ലഭിക്കേണ്ടത്. കേരള കോണ്‍ഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിക്കും. സുജാ ബാബു ,സാബു പ്ലാത്തോട്ടം എന്നിവര്‍ യഥാക്രമം പ്രസിഡന്റ് , വൈസ്  പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കും. 14 അംഗ പഞ്ചായത്തില്‍ ഒരു കോണ്‍ഗ്രസ് അംഗത്തിന് വോട്ടവകാശമില്ല. ജനപക്ഷത്തിലെ രണ്ടംഗങ്ങളും  യുഡിഎഫ് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നേതൃത്വം വിപ്പും നല്‍കും.