Latest News
Loading...

വടക്കേപുത്തന്‍പുരയ്ക്കല്‍-നടുത്തൊട്ടിയില്‍ കുടുംബസംഗമം



പൈക വടക്കേപുത്തന്‍പുരയ്ക്കല്‍-നടുത്തൊട്ടിയില്‍ കുടുംബസംഗമവും പത്രിക പ്രകാശനവും 9ന് ശനിയാഴ്ച പൈക സെന്റ് ജോസഫ് പള്ളിയില്‍ നടക്കും. രാവിലെ 10ന് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടക്കുന്ന സമ്മേളനം പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്യും. കുടുംബപത്രികയുടെ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിക്കും. യോഗം പ്രസിഡന്റ് പിപി ചെറിയാന്‍ അധ്യക്ഷത വഹിക്കും. വിളക്കുമാടം സെന്റ് സേവ്യേഴ്‌സ് പള്ളി വികാരി ഫാ ജോസഫ് പാണ്ടിയാംമാക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തും. വൈവാഹിക സുവര്‍ണജൂബിലി പിന്നിട്ട ദമ്പതിമാരെ ചടങ്ങില്‍ ആദരിക്കും. യോഗത്തില്‍ ഫാ മാത്യു വടക്കേപുത്തന്‍പുരയ്ക്കല്‍, സാബു ഫിലിപ്പ്, പാ മാത്യു പുത്തന്‍പുരയ്ക്കല്‍, സി.സല്‍മ എംഎസ്‌ജെ, പി.എസ് സെബാസ്റ്റ്യന്‍, അഡ്വ നിഷ നിര്‍മല തുടങ്ങിയവര്‍ സംബന്ധിക്കും. ഉച്ചതിരിഞ്ഞ് ചര്‍ച്ചകളും കലാപരിപാടികളും തെരഞ്ഞെടുപ്പും നടക്കും.