Latest News
Loading...

സ്‌കൂളുകളില്‍ മൊബൈല്‍ ഉപയോഗത്തിന് അധ്യാപകര്‍ക്കും വിലക്ക്


സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണും സമൂഹമാധ്യമങ്ങളും വിലക്കി ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറലാണ് ഉത്തരവിറക്കിയത്. പ്രവൃത്തി സമയങ്ങളില്‍ അധ്യാപകര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു.  

പ്രവൃത്തിസമയങ്ങളില്‍ അധ്യാപകര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതു കാര്യക്ഷമതയെ ബാധിക്കുന്നതായും ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ പ്രഥമാധ്യാപകര്‍ ശ്രദ്ധിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു

വിദ്യാര്‍ഥികള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് വിലക്കി പൊതു വിദ്യാഭ്യാസവകുപ്പ് നേരത്തെയും സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍ ഇത് കര്‍ശനമായി പാലിക്കപ്പെടാത്തതിനാലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരില്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്.