Latest News
Loading...

തടവനാല്‍ പാലം സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി : പി.സി.ജോര്‍ജ്


നിര്‍ദ്ദിഷ്ട ഈരാറ്റുപേട്ട ബൈപ്പാസിന്റെ ഭാഗമായ പുത്തന്‍പള്ളി-തടവനാല്‍ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തികരിക്കുന്നതിനായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായതായി പി.സി.ജോര്‍ജ് എം.എല്‍.എ അറിയിച്ചു. നെഗോഷ്യബിള്‍ പര്‍ച്ചേസ് ആക്റ്റ് പ്രകാരം നഷ്ടപരിഹാര തുകയായി 30,06,062/- രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. ഇതില്‍ 29,24,284/-രൂപ പുത്തന്‍പള്ളി ജമാഅത്ത് വക കെട്ടിടത്തിനും സ്ഥലത്തിനുമാണ് അനുവദിച്ചിരിക്കുന്നത്. നഷ്ടപരിഹാര തുക ഉടന്‍ കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. ഇതോടൊപ്പം പാലം നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തികരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് മന്ത്രി നിര്‍ദേശം നല്‍കിയതായും പി.സി.ജോര്‍ജ് എം.എല്‍.എ. അറിയിച്ചു.