അറുപത്തിയെട്ടോളം സ്ക്കൂളുകളിൽ നിന്നായി നൂറ് കണക്കിന് കലാ പ്രതിഭ കൾ മാറ്റുരക്കുന്ന ഈരാറ്റുപേട്ട ഉപജില്ലാ ജില്ലാ കലോത്സവത്തിന് തുടക്കമായി നവംബർ 8 വരെ അരുവിത്തുറ സെൻറ് ജോർജ് സ്ക്കൂളിലാണ് കലോത്സവം അരങ്ങേറുക.
രാവിലെ 9:30 ന് ഹയർ സെകണ്ടറിസ്കൂളിൽ ഉപജില്ല വിദ്യഭ്യാസ ഓഫീസർ പി.കെ അബ്ദുൽ ഷുക്കൂർ പതാക ഉയർത്തി യതോടെ കലോത്സവത്തിന് തിരി തെളിഞ്ഞു തുടർന്ന് സെന്റ് ജോർജ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന സമ്മേളനം പൂഞ്ഞാർ എംഎൽഎ പിസി ജോർജ് ഉദ്ഘാടനം നിർവഹിച്ചു മുഖ്യപ്രഭാഷണം നടത്തി കൊണ്ട് മുനിസിപ്പൽ ആക്ടിംഗ് ചെയർപേഴ്സൺ ബൽഖീസ് നവാസ് സംസാരിച്ചു. അരുവിത്തുറ സെൻറ് ജോർജ് ഫൊറന പള്ളി വികാരി റവ.ഫാദർ അഗസറ്റ്യൻ പാലക്കാപറമ്പിൽ അധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ പി ജെ മാത്യു സ്വാഗതവും മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മറ്റി അംഗമായ പി.എച്ച് ഹസീബ് , കൗൺസിലമാരായ വി.കെ. കബീർ ജോസ് മാത്യു വള്ളിക്കാവിൽ, കാഞ്ഞിരപ്പള്ളി എ.ഇ.ഒ ആശിഷ് കെ, പി.റ്റി.എ പ്രസിഡണ്ട് സാബു പ്ലാത്തോട്ടം ഹെഡ് മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി ഷാജി മോൻ, സെന്റ് ജോർജ് ഹൈസ്ക്കൂൾ പ്രിൻസിപ്പൽ ബാബുജി ലൂക്കോസ്, സെന്റ് മേരീസ് എൽ.പി.സ്കൂൾ ഹെഡ് മാസ്റ്റർ സിസ്റ്റർ സി സൗമ്യ എഫ്.സി.സി തുടങ്ങിയവർ ആശംസകൾ സംസാരിച്ചു. റിസ്പഷൻ കമ്മറ്റി കൺവീനർ ജോൺസൺ ചെറുവള്ളി കൃതജ്ഞത പ്രകാശിപ്പിച്ചു.


